Maala Parvathi| വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; നടി മാലാ പാര്‍വതി 'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ചു
Maala Parvathi| വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; നടി മാലാ പാര്‍വതി 'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ചു
നടി ശ്വേത മേനോന്‍ അധ്യക്ഷയായ സമിതിയില്‍ നിന്നാണ് മാലാ പാര്‍വതി രാജിവച്ചത്. വിജയ് ബാബുവിന് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണെന്നും സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം: നടി മാലാ പാര്‍വതി (Maala Parvathi) താരസംഘടനയായ 'അമ്മ'യുടെ (AMMA) ആഭ്യന്തര പരാതി പരിഹാര സമിതിയിൽ (ICC Committee) നിന്ന് രാജിവച്ചു. ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ (Vijay Babu) നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വിജയ് ബാബുവിന്റെ കത്ത് പരിഗണിച്ച് ഭരണസമിതിയില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന തീരുമാനത്തിലെത്തി. ഇതിന് പിന്നാലെയാണ് മാലാ പാര്‍വതി രാജിവച്ചത്.
നടി ശ്വേത മേനോന്‍ അധ്യക്ഷയായ സമിതിയില്‍ നിന്നാണ് മാലാ പാര്‍വതി രാജിവച്ചത്. വിജയ് ബാബുവിന് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണെന്നും സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഏപ്രിൽ 27ന് ചേർന്ന അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ യോഗം വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തിരുന്നു. ആരോപണമുയർന്നതിന് പിന്നാലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ്ബാബു ഫേസ്ബുക്ക് ലൈവ് നടത്തിയതിന് പിന്നാലെയായിരുന്നു ഐസിസി യോഗം. ഈ റിപ്പോർട്ട് അമ്മ യോഗത്തിൽ പരിഗണിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ അമ്മ എക്സിക്യൂട്ടീവിന് തൊട്ടുമുമ്പ് ലഭിച്ച വിജയ് ബാബുവിന്റെ കത്ത് മാത്രമാണ് യോഗത്തിൽ പരിഗണിച്ചത്.
'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് നടന്‍ വിജയ് ബാബു അറിയിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജയ് ബാബു നല്‍കിയ കത്ത് അമ്മ എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്ന് വിജയ് ബാബു സംഘടനയെ അറിയിച്ചിരുന്നു.
യുവനടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടിയുടെ പേരു വെളിപ്പെടുത്തി സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തതും വന്‍വിവാദമായി. പൊലീസിന് മുന്നിൽ പരാതി എത്തിയതിന് പിന്നാലെ വിജയ് ബാബു ഒളിവിൽ പോവുകയായിരുന്നു,
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.