• HOME
  • »
  • NEWS
  • »
  • film
  • »
  • Kerala State Films Awards| 'ഹോം' സിനിമ കാണാതെ പോയല്ലോ എന്ന വിഷമമുണ്ട്: മഞ്ജു പിള്ള; പ്രദർശിപ്പിച്ചതിന് ഡിജിറ്റൽ തെളിവുകളുണ്ട്: ചലച്ചിത്ര അക്കാദമി

Kerala State Films Awards| 'ഹോം' സിനിമ കാണാതെ പോയല്ലോ എന്ന വിഷമമുണ്ട്: മഞ്ജു പിള്ള; പ്രദർശിപ്പിച്ചതിന് ഡിജിറ്റൽ തെളിവുകളുണ്ട്: ചലച്ചിത്ര അക്കാദമി

നിർമാതാവ് വിജയ് ബാബു പീഡനക്കേസിൽ പ്രതിയായതിനാൽ സിനിമ ജൂറിയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കാതെ ഒഴിവാക്കി എന്നാണ് ഉയരുന്ന ആരോപണം. പ്രധാന വേഷം കൈകാര്യം ചെയ്ത നടൻ ഇന്ദ്രൻസും, നടി മഞ്ജു പിള്ളയും വിഷയത്തിൽ അതൃപ്തി പരസ്യമാക്കി രംഗത്തെത്തി.

  • Share this:
    തിരുവനന്തപുരം: പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും നേടിയിട്ടും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് (Kerala State Films Awards) പ​ട്ടി​ക​യി​ൽ 'ഹോം' ​പൂ​ർ​ണ​മാ​യി പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​ൽ വിവാദം കനക്കുന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വലിയ പ്ര​തി​ഷേ​ധമാണ് ഉയരുന്നത്. സംസ്ഥാന ചലചിത്ര പുരസ്കാരം ലഭിച്ച മറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ ഹോം സിനിമയും സാധ്യതാ പട്ടികയിൽ ഉയർന്ന് കേട്ടിരുന്നു. പക്ഷേ ഒരു പുരസ്കാരവും ഹോമിന് ലഭിച്ചില്ല. നിർമാതാവ് വിജയ് ബാബു പീഡനക്കേസിൽ പ്രതിയായതിനാൽ സിനിമ ജൂറിയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കാതെ ഒഴിവാക്കി എന്നാണ് ഉയരുന്ന ആരോപണം. പ്രധാന വേഷം കൈകാര്യം ചെയ്ത നടൻ ഇന്ദ്രൻസും, നടി മഞ്ജു പിള്ളയും വിഷയത്തിൽ അതൃപ്തി പരസ്യമാക്കി രംഗത്തെത്തി.

    നല്ല ചിത്രം തഴഞ്ഞതിൽ വിഷമമുണ്ടെന്ന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി മഞ്ജു പിള്ള പ്രതികരിച്ചു. ഹോം സിനിമ കാണാതെ പോയല്ലോ എന്ന വിഷമമുണ്ട്. ഒഴിവാക്കിയതിന്റെ കാരണം തനിക്ക് അറിയില്ല. പ്രേക്ഷരുടെ പിന്തുണയാണ് വലിയ പുരസ്കാരം. അത് ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും മഞ്ജു പിള്ള പ്രതികരിച്ചു.

    Also Read- Kerala State Films Awards | 'ഹോം' സിനിമ ജൂറി കണ്ടുകാണില്ല; ഒരാള്‍ തെറ്റ് ചെയ്താല്‍ കുടുംബത്തെ മുഴുവന്‍ ശിക്ഷിക്കുമോ? : ഇന്ദ്രന്‍സ്

    ഹോം സിനിമക്ക് അവാർഡ് ലഭിക്കാത്തതിൽ വിഷമമുണ്ടന്ന് നടൻ ഇന്ദ്രൻസ് പ്രതികരിച്ചു. സിനിമ ജൂറി അംഗങ്ങൾ കണ്ടിട്ടുണ്ടായിരിക്കില്ല. ഹ്യദയം സിനിമക്ക് ഒപ്പം  ഹോമിനും സ്ഥാനമുണ്ടന്നാണ് വിശ്വസം. മികച്ച നടനുള്ള പുരസ്ക്കാരം ബിജു മേനോനും ജോജുവിനും അർഹതപ്പെട്ടതാണന്നും ഇന്ദ്രൻസ്  പറഞ്ഞു.

    Also Read- Shafi Parambil | 'ഹോം സിനിമയെയും ഇന്ദ്രന്‍സിനെയും മനഃപ്പൂര്‍വം തഴഞ്ഞ സര്‍ക്കാരിന് ഓസ്‌കര്‍ അവാര്‍ഡ് നല്‍കണം'; ഷാഫി പറമ്പില്‍

    ചലച്ചിത്ര പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെ പിന്തുണച്ചും ജൂറിയെ വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.
    ആരോപണം ഇന്നലെ തന്നെ ജ്യൂറി ചെയർമാൻ സയ്യിദ് അഖ്തർ മിർസ നിഷേധിച്ചിരുന്നു. പിന്നാലെ ചലചിത്ര അക്കാദമിയും ആരോപണങ്ങൾ നിഷേധിച്ചു. ചിത്രം ജൂറി കണ്ടെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. 142 ചിത്രങ്ങളിൽ അന്തിമ ജൂറിയ്ക്ക് കൈമാറിയ 29 ചിത്രങ്ങളിൽ ഹോം ഉണ്ടായിരുന്നു. ഈ മാസം 18 ന് ചിത്രം ജൂറി കണ്ടു. ഇതിന് ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും അക്കാദമി അധികൃതർ അറിയിച്ചു.
    Published by:Rajesh V
    First published: