Parvathy Thiruvothu | 'മൂന്നരവർഷത്തോളമായി സിം​ഗിളാണ്, ഡേറ്റിം​ഗ് ആപ്പിലുമുണ്ട്'; പാർവതി തിരുവോത്ത്

Last Updated:

നടന്മാരുമായി സംവിധായകന്മാരുമായി റിലേഷൻഷിപ്പ് ഉണ്ടായിട്ടില്ലെന്ന് പാർവതി തിരുവോത്ത് പറഞ്ഞു

News18
News18
റിലേഷൻഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത്. പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മൂന്നര വർഷത്തോളമായി സിം​ഗിളാണെന്ന് നടി പറഞ്ഞു. ഡേറ്റിം​ഗ് ആപ്പുകളിൽ താൻ ഇപ്പോഴുമുണ്ടെന്നുമാണ് നടിയുടെ വാക്കുകൾ. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി തിരുവോത്ത്.
'ഞാൻ പ്രണയിച്ചിട്ടുണ്ട്. പക്ഷേ കുറെ നാളായിട്ട് സിംഗിൾ ആണ്, മുൻ കാമുകന്മാരുമായി സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഞാൻ. വളരെ അടുത്ത ബന്ധം പുലർത്തുന്നു എന്നല്ല വല്ലപ്പോഴും വിളിച്ചു സുഖമാണോ എന്ന് തിരക്കുന്നതിൽ തെറ്റില്ല. ഒരുപാട് മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോയ ആളായിരുന്നു ഞാൻ. അമിത ഭക്ഷണം കഴിക്കുന്ന കുഴപ്പം എനിക്ക് ഉണ്ടായിരുന്നു. ബോഡി ഡിസ്‌മോർഫിയ അതിന്റെ പീക്കിലായിരുന്നു. '- പാർവതി തിരുവോത്ത് പറഞ്ഞു.
'ആ സമയത്ത് ഞാൻ വളരെ നല്ലൊരാളെ ഡേറ്റ് ചെയ്തിരുന്നു. എനിക്ക് ദേഷ്യവും വിശപ്പും ഒരുമിച്ച് വരും. വിശക്കുമ്പോൾ ഭക്ഷണം കഴിക്കേണ്ട എന്ന് വിചാരിക്കും. തടിച്ചാൽ കാണാൻ വൃത്തികേടായി പോകും എന്നു കരുതിയിരുന്നു. ആ സമയത്ത് അവൻ എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി തന്നിരുന്നു. പക്ഷേ, ഭക്ഷണത്തോടുള്ള എന്റെ ദേഷ്യം ആ ബന്ധത്തെ മോശമാക്കി. പിന്നീട് അവനെ വിളിച്ച് സംസാരിച്ചു. ഞാൻ അവനോട് ക്ഷമ ചോദിച്ചിരുന്നു.'- പാർവതി തിരുവോത്ത് വ്യക്തമാക്കി.
advertisement
'സിനിമയിലെ ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. നടന്മാരുമായി സംവിധായകന്മാരുമായി റിലേഷൻഷിപ്പ് ഉണ്ടായിട്ടില്ല. അത് പ്ലാൻ ചെയ്ത സംഭവിച്ചതുമല്ല, അവർക്ക് നമ്മുടെ ജോലിയെ കുറിച്ച് മനസ്സിലാകും. പ്രണയിക്കുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ കുറച്ചു വർഷങ്ങളായി ഞാൻ സിം​ഗിളാണ്. ഏകദേശം മൂന്ന് വർഷത്തോളമായി സിം​ഗിൾ ലൈഫാണ്.'- നടിയുടെ വാക്കുകൾ.
'നാലുമാസം മുമ്പ് എന്റെ സുഹൃത്തുക്കളാണ് എനിക്ക് ഡേറ്റിംഗ് ആപ്പുകൾ പരിചയപ്പെടുത്തി തന്നത്. പക്ഷേ, ആളുകളെ ഷോപ്പ് ചെയ്യുന്നത് വളരെ വിചിത്രം ആയിട്ടാണ് എനിക്ക് തോന്നിയത്. ഞാൻ ഡേറ്റിംഗ് ആപ്പുകളിൽ ഒക്കെയുണ്ട് ചില സമയങ്ങളിൽ നോക്കും. പക്ഷേ മിക്കവാറും അക്കൗണ്ട് സസ്പെൻഡ് ചെയ്തു വയ്ക്കും. എനിക്ക് പഴയ രീതിയിൽ ഒരാളെ കണ്ടെത്താണ് ഇഷ്ടം. നേരിട്ട് കണ്ട് സംസാരിക്കുക, കാണുമ്പോഴുള്ള ആവേശം അനുഭവിക്കുക. അതൊക്കെയാണ് എനിക്കിഷ്ടം. ഞാൻ വളരെ മനോഹരമായി പ്രണയിക്കുന്ന ആളാണ് എനിക്ക് തോന്നുന്നത് പ്രണയം നമ്മുടെ തലച്ചോറിൽ തന്നെ ഉള്ളതാണ് അത് ആർക്കും എടുത്തുമാറ്റാൻ കഴിയില്ല.'- താരം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Parvathy Thiruvothu | 'മൂന്നരവർഷത്തോളമായി സിം​ഗിളാണ്, ഡേറ്റിം​ഗ് ആപ്പിലുമുണ്ട്'; പാർവതി തിരുവോത്ത്
Next Article
advertisement
തൃശൂരിലെ പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
  • തൃശൂർ ജില്ലയിൽ ഓണത്തിന് പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി 3 ലക്ഷം രൂപ.

  • എട്ടു സംഘങ്ങൾക്കായി 24 ലക്ഷം രൂപ അനുവദിച്ചു, ഇത് കേന്ദ്ര ഫണ്ടിന്റെ കീഴിലാണ്.

  • തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ അനുവദിക്കുന്ന 1 ലക്ഷം രൂപയ്ക്ക് പുറമേയാണ്.

View All
advertisement