Thank God| 'ദൈവം അർധനഗ്നരായ സ്ത്രീകൾക്കൊപ്പം, ഹിന്ദുമത വികാരങ്ങളെ വ്രണപ്പെടുത്തുന്നു'; അജയ് ദേവ്ഗൺ നായകനായ താങ്ക് ഗോഡിനെതിരെ മന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിൽ, ചിത്രഗുപ്തനെ 'അർധനഗ്രായ' സ്ത്രീകളാൽ ചുറ്റപ്പെട്ട ഒരാളായാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഭോപ്പാൽ: അജയ് ദേവ്ഗണും സിദ്ധാർത്ഥ് മൽഹോത്രയും പ്രധാന ക 'താങ്ക് ഗോഡ്' എന്ന സിനിമ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതിനാൽ നിരോധിക്കണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനോട് ആവശ്യപ്പെട്ടു. പുരാണങ്ങൾ അനുസരിച്ച് മരണത്തിന്റെ ദേവനായ യമനെ അനുഗമിക്കുന്ന ഹിന്ദു ദേവനായ ചിത്രഗുപ്തനെ സിനിമ അനുചിതമായി ചിത്രീകരിക്കുന്നുവെന്ന് സാരംഗ് താക്കൂറിന് അയച്ച കത്തിൽ പറഞ്ഞു. ഭോപ്പാലിലെ നരേല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ സാരംഗ് കായസ്ത സമുദായാംഗം കൂടിയാണ്.
കുറെ വർഷങ്ങളായി ബോളിവുഡിലെ പല സിനിമാ നിർമാതാക്കളും അഭിനേതാക്കളും ഹിന്ദു സമൂഹത്തിലെ ദേവതകളെ കുറിച്ചും അശ്ലീല രംഗങ്ങൾ ഉൾപ്പെടെയുള്ള ആക്ഷേപകരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിൽ, ചിത്രഗുപ്തനെ 'അർധനഗ്രായ' സ്ത്രീകളാൽ ചുറ്റപ്പെട്ട ഒരാളായാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല, അജയ് ദേവ്ഗൺ ആക്ഷേപകരമായ പരാമർശങ്ങളിൽ കായസ്ത സമുദായത്തിനു മാത്രമല്ല, ഹിന്ദുസമുദായങ്ങൾക്കും രോഷമുണ്ട്. ഈ സിനിമയുടെ സംപ്രേഷണം ഉടൻ നിർത്താൻ നിർദേശം നൽകുന്നത് വഴി കായസ്ത /ഹിന്ദു സമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടുന്നത് തടയാൻ കഴിയുമെന്നും- മന്ത്രി കൂട്ടിച്ചേർത്തു. ഇന്ദ്രകുമാർ ആണ് സിനിമയുടെ സംവിധായകൻ.
advertisement
നേരത്തെ സംവിധായകൻ ഇന്ദ്ര കുമാർ, നടന്മാരായ അജയ് ദേവ്ഗൺ, സിദ്ധാർത്ഥ് മൽഹോത്ര എന്നിവര്‍ക്കെതിരെ യുപിയിലെ ജാൻപൂര്‍ കോടതിയിൽ അഭിഭാഷകനായ ഹിമാൻഷു ശ്രീവാസ്തവ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ പരാതിക്കാരന്റെ മൊഴി നവംബർ 18ന് രേഖപ്പെടുത്തും. മതവികാരം വ്രണപ്പെടുത്തുന്നതാണ് ട്രെയിലറിലെ ഭാഗങ്ങൾ എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
advertisement
രാകുൽ പ്രീത് സിങ് ആണ് ചിത്രത്തിലെ നായിക. ഒക്ടോബർ 25ന് ചിത്രം തീയേറ്ററുകളിലെത്തും. ട്രെയിലർ പുറത്തിറങ്ങിയതോടെയാണ് വിവാദം ചൂടുപിടിച്ചത്.
English Summary: The controversy over Ajay Devgan-Sidharth Malhotra starrer upcoming Hindi movie ‘Thank God’ has erupted in Madhya Pradesh too after a senior minister in the BJP-ruled state demanded a ban on its release. Vishwas Sarang, who is also the higher education minister in Shivraj Singh Chouhan cabinet, wrote a letter to Union Minister of Information and Broadcasting Anurag Thakur and demanded a ban on the film.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 21, 2022 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Thank God| 'ദൈവം അർധനഗ്നരായ സ്ത്രീകൾക്കൊപ്പം, ഹിന്ദുമത വികാരങ്ങളെ വ്രണപ്പെടുത്തുന്നു'; അജയ് ദേവ്ഗൺ നായകനായ താങ്ക് ഗോഡിനെതിരെ മന്ത്രി









