Hijab | രാഷ്ട്രപതി തല മറയ്ക്കുന്നില്ലേ? അതിനു പിന്നിലും പോപ്പുലർ ഫ്രണ്ടാണോ? ഹിജാബ് വിവാ​ദത്തിൽ ജെഡിഎസ് നേതാവ്

Last Updated:

''പ്രസിഡന്റ് ദ്രൗപതി മുർമുവും സാരിത്തലപ്പു കൊണ്ട് തല മറയ്ക്കുന്നുണ്ട്. അതും പോപ്പുലർ ഫ്രണ്ടിന്റെ ഗൂഢാലോചനയാണോ? സാരിത്തലപ്പു കൊണ്ട് തല മറയ്ക്കുന്നത് ഇന്ത്യയുടെ സംസ്കാരത്തിന്റെ കൂടി ഭാ​ഗമാണ്. അത് പാവനമായാണ് കണക്കാക്കുന്നത്''

കർണാടക ഹിജാബ് (hijab) നിരോധന വിഷയത്തിൽ നിലപാട് വ്യക്തമാക്കി ജനതാദൾ (സെക്കുലർ) നേതാവ് സി എം ഇബ്രാഹിം (CM Ibrahim). തലയും തോളും മറയ്ക്കാൻ ഉപയോഗിക്കുന്ന സാരിത്തലപ്പിനോടാണ് ഇസ്ലാമിക ശിരോവസ്ത്രങ്ങളെ സി എം ഇബ്രാഹിം ഉപമിച്ചത്. ഇന്ദിരാഗാന്ധി തല സാരിത്തലപ്പു കൊണ്ട് മറച്ചിരുന്നുവെന്നും അതും പോപ്പുലർ ഫ്രണ്ട് ​ഗൂഢാലോചനയുടെ ഭാ​ഗമാണോ എന്നും സി എം ഇബ്രാഹിം ചോദിച്ചു. സംസ്ഥാനത്തെ ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധത്തിനു പിന്നിൽ ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആണെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''പ്രസിഡന്റ് ദ്രൗപതി മുർമുവും സാരിത്തലപ്പു കൊണ്ട് തല മറയ്ക്കുന്നുണ്ട്. അതും പോപ്പുലർ ഫ്രണ്ടിന്റെ ഗൂഢാലോചനയാണോ? സാരിത്തലപ്പു കൊണ്ട് തല മറയ്ക്കുന്നത് ഇന്ത്യയുടെ സംസ്കാരത്തിന്റെ കൂടി ഭാ​ഗമാണ്. അത് പാവനമായാണ് കണക്കാക്കുന്നത്'', സി എം ഇബ്രാഹിം പറഞ്ഞു.
രാജസ്ഥാനിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചും ജെഡിഎസ് നേതാവ് പരാമർശിച്ചു. "രാജസ്ഥാനിലെ സ്ത്രീകൾ അവരുടെ മുഖം പുറത്തുകാണിക്കാറില്ല. സാരിത്തലപ്പുകൊണ്ട് കൊണ്ടാണ് അവർ മുഖവും തലയും മറയ്ക്കാറുള്ളത്. അത് നിരോധിക്കാൻ പറ്റുമോ? അത് ഇസ്ലാമിക വിശ്വാസം അനുസരിച്ചുള്ള രീതിയാണെന്ന് പറയാൻ പറ്റുമോ? ഹിജാബും സാരിത്തലപ്പും നിർവ്വഹിക്കുന്ന ധർമ്മം ഒന്നു തന്നെയാണ്" സി എം ഇബ്രാഹിം കൂട്ടിച്ചേർത്തു.
advertisement
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഒരു വിദ്യാർത്ഥിയും ഹിജാബ് ധരിക്കണമെന്ന് നിർബന്ധം പിടിക്കുന്നില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സാമൂഹിക അശാന്തി സൃഷ്ടിക്കാൻ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഹിജാബ് സമരമെന്നും മേത്ത ചൂണ്ടിക്കാട്ടി.
advertisement
advertisement
ഹിജാബ് ധരിക്കുക എന്നത് വളരെ അത്യാവശ്യമായ ഒരു ആചാരമല്ലെന്നും ഇസ്ലാമിക രാജ്യങ്ങളിലെ സ്ത്രീകൾ പോലും ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ മതപരമായ വസ്ത്രങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ന്യായീകരിച്ചുകൊണ്ട് കർണാടക സർക്കാർ പറഞ്ഞു.
അതേസമയം, ഹിജാബ് എന്നത് ഇസ്ലാം മത വിശ്വാസികളുടെ ഐഡന്റിറ്റിയുടെ തന്നെ ഭാ​ഗമാണെന്ന് നിരോധനത്തെ ചോദ്യം ചെയ്ത ഹർജിക്കാർ വാദിച്ചു. വിശ്വാസത്തിന്റെ ഭാഗമായി അനുഷ്ഠിക്കുന്ന മതപരമായ ആചാരം തന്നെയാണതെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു. ''എന്റെ അഭിപ്രായത്തിൽ ഏറ്റവും പരിപാവനമായി കണക്കാക്കുന്ന സ്ഥലങ്ങളിലൊന്നാണ് സ്കൂൾ. അതും ഒരു തരത്തിൽ ആരാധനാലയത്തിനു തുല്യമാണ്'', ദവെ കൂട്ടിച്ചേർത്തു.
advertisement
യൂണിഫോം കോഡ് ചൂണ്ടിക്കാട്ടി, ഹിജാബ് ധരിച്ച ആറ് വിദ്യാർത്ഥിനികളെ ഉഡുപ്പിയിലെ ഗവൺമെന്റ് പിയു കോളേജ് കാമ്പസിനുള്ളിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞതോടെയാണ് കർണാടകയിൽ ഹിജാബിനെ ചൊല്ലിയുള്ള വിവാദം ആരംഭിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Hijab | രാഷ്ട്രപതി തല മറയ്ക്കുന്നില്ലേ? അതിനു പിന്നിലും പോപ്പുലർ ഫ്രണ്ടാണോ? ഹിജാബ് വിവാ​ദത്തിൽ ജെഡിഎസ് നേതാവ്
Next Article
advertisement
വൈറൽ വീഡിയോയെ തുടര്‍ന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് 'മെൻസ് കമ്മീഷൻ'
വൈറൽ വീഡിയോയെ തുടര്‍ന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് 'മെൻസ് കമ്മീഷൻ'
  • വൈറൽ വീഡിയോയെ തുടർന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

  • ദീപക്കിന്റെ മരണത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി രാഹുല്‍ ഈശ്വര്‍ അറിയിച്ചു

  • യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്

View All
advertisement