കുഞ്ഞുവാവ വീട്ടിലെത്തി; ഇളയ മകളെ വീട്ടിലേക്ക് സ്വീകരിക്കുന്ന വീഡിയോയുമായി അശ്വതി ശ്രീകാന്ത്

Last Updated:

അച്ഛന്റെ കയ്യിൽ എത്തിയതും കുഞ്ഞുവാവ ഒരു കുസൃതി ഒപ്പിച്ചു. അതാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്

അശ്വതിയും മക്കളും
അശ്വതിയും മക്കളും
ഇളയ മകളുമായി വീട്ടിലെത്തിയതിന്റെ വിശേഷം യൂട്യൂബ് വീഡിയോയിൽ പോസ്റ്റ് ചെയ്ത് അശ്വതി ശ്രീകാന്ത്. കുഞ്ഞുവാവയ്ക്കായി വീട് മുഴുവനും മനോഹരമായി അലങ്കരിച്ചിരുന്നു. പിങ്ക് തീമിലായിരുന്നു അലങ്കാരങ്ങൾ. കൊതുകുവല കൊണ്ട് ചുറ്റിയ തൊട്ടിലും വാവയ്ക്കു വേണ്ടിയുള്ള അലങ്കാരപ്പണികളും കൊണ്ട് വീട് നിറഞ്ഞു. കുഞ്ഞിനെ സ്വീകരിക്കാൻ വീട്ടിൽ ബന്ധുക്കളുമെത്തി.
മൂത്ത മകൾ പത്മ കുഞ്ഞനുജത്തിയുടെ കവിളിൽ മുത്തം വച്ച് വരവേറ്റു. അച്ഛൻ ശ്രീകാന്തിന്റെ കയ്യിൽ എത്തിയതും കുഞ്ഞുവാവ ഒരു കുസൃതി ഒപ്പിച്ചു. അതാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്.
ഒൻപതു വർഷങ്ങൾക്ക് ശേഷമാണ് അശ്വതിയുടെയും ശ്രീകാന്തിന്റെയും രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. ഒപ്പം കളിയ്ക്കാൻ ഒരാൾകൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഇനിയും പേരിട്ടിട്ടില്ലാത്ത വാവയുടെ ചേച്ചി പത്മ.
advertisement
ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നും പ്രമുഖരിൽ നിന്നും ലഭിച്ച പിറന്നാളാശംസകള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി. പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്നതില്‍ പൊതുവെ താന്‍ വിമുഖനാണെന്നും എന്നാല്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത സിനിമാസ്വാദകര്‍ പോലും ആശംസകള്‍ അറിയിക്കുമ്പോള്‍ ഏറ്റവും അനുഗ്രഹീതനാണെന്ന് തോന്നുന്നുവെന്നും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
advertisement
മമ്മൂട്ടിയുടെ കുറിപ്പ്
ഇന്ന്, പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സ്‍നേഹം എന്നെ കീഴടക്കിയിരിക്കുന്നു. ഒപ്പം വിനയാന്വിതനുമാക്കുന്നു. എന്നെ വ്യക്തിപരമായി അറിയുന്നവരും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരും എന്നോടുള്ള അവരുടെ സ്നേഹം ഒരേയളവില്‍ അറിയിച്ചു.
മുഖ്യമന്ത്രി മുതല്‍ അനേകം നേതാക്കള്‍. അമിതാഭ് ബച്ചനും മോഹന്‍ലാലും കമല്‍ ഹാസനും തുടങ്ങി പല ഭാഷാ സിനിമകളിലെ നിരവധി അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും. മാധ്യമപ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളും ചാനലുകളും രാജ്യമൊട്ടാകെയുള്ള സോഷ്യല്‍ മീഡിയ പേജുകളും. എല്ലാറ്റിലുമുപരി തങ്ങളുടെ ആഘോഷങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രേക്ഷകര്‍ അവരുടെ സ്നേഹം അറിയിച്ചതാണ് എന്നെ ഏറ്റവുമധികം സ്‍പര്‍ശിച്ചത്.
advertisement
എന്‍റെ പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്നതിനോട് പൊതുവെ വിമുഖനാണ് ഞാന്‍. പക്ഷേ എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായ ആളുകള്‍ എന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട് ഈ ദിവസം പ്രത്യേകതയുള്ളതാക്കി. ഞാന്‍ യഥാര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നിപ്പോയ നിമിഷം. എന്‍റെ ആത്മാര്‍ഥമായ കൃതജ്ഞതയും ലഭിച്ചതിന്‍റെ പതിന്മടങ്ങ് സ്‍നേഹവും ഞാന്‍ വിനയപൂര്‍വ്വം പങ്കുവെക്കുന്നു. എനിക്ക് കഴിയുന്നിടത്തോളം നിങ്ങള്‍ ഏവരെയും രസിപ്പിക്കുന്നത് തുടരണമെന്നാണ് എനിക്ക്.
സ്നേഹവും പ്രാര്‍ഥനകളും,
മമ്മൂട്ടി
Summary: Aswathy Sreekanth posted a video of welcoming her second child to their home. The home was tastefully decorated in all-pink. Relatives were also present to see the newborn on her homecoming
മലയാളം വാർത്തകൾ/ വാർത്ത/Film/
കുഞ്ഞുവാവ വീട്ടിലെത്തി; ഇളയ മകളെ വീട്ടിലേക്ക് സ്വീകരിക്കുന്ന വീഡിയോയുമായി അശ്വതി ശ്രീകാന്ത്
Next Article
advertisement
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
  • വിദേശ ആശ്രിതത്വം കൂടുന്തോറും രാജ്യത്തിന്റെ പരാജയവും വർദ്ധിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

  • ഇന്ത്യയുടെ വികസനം മറ്റ് രാജ്യങ്ങളുടെ ചുമലിൽ വിട്ടുകൊടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

  • ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യ ആത്മനിർഭർ ആയി മാറണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.

View All
advertisement