'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി

Last Updated:

വിദേശ ആശ്രിതത്വം കൂടുന്തോറും രാജ്യത്തിന്റെ പരാജയവും വർദ്ധിക്കുമെന്ന് പ്രധാനമന്ത്രി

News18
News18
വിദേശ ആശ്രിതത്വമാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇന്ന് 'വിശ്വബന്ധു'വിന്റെ ആത്മാവോടെ മുന്നേറുകയാണ്. ലോകത്ത് നമുക്ക് ഒരു പ്രധാന ശത്രുവുമില്ല. നമ്മുടെ ഏറ്റവും വലിയ ശത്രു മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണ്. ഒരുമിച്ച് ഇന്ത്യയുടെ ഈ ശത്രുവിനെ, ആശ്രിതത്വത്തിന്റെ ശത്രുവിനെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഗുജറാത്തിലെ നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിട്ട ശേഷം ഭാവ്‌നഗറിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
"വിദേശ ആശ്രിതത്വം കൂടുന്തോറും രാജ്യത്തിന്റെ പരാജയവും വർദ്ധിക്കും. ആഗോള സമാധാനത്തിനും, സ്ഥിരതയ്ക്കും, സമൃദ്ധിക്കും, ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം ആത്മനിർഭർ ആയി മാറണം. നമ്മൾ മറ്റുള്ളവരെ ആശ്രയിക്കുന്നത് തുടർന്നാൽ, നമ്മുടെ ആത്മാഭിമാനത്തിന് പരിക്കേൽക്കും. 1.4 ബില്യൺ നാട്ടുകാരുടെ ഭാവി മറ്റുള്ളവർക്ക് വിട്ടുകൊടുക്കാൻ നമുക്ക് കഴിയില്ല," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വികസനം മറ്റ് രാജ്യങ്ങളുടെ ചുമലിൽ വിട്ടുകൊടുക്കാനും ഭാവി തലമുറകളെ അപകടത്തിലാക്കാനും കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.എച്ച്-1ബി വിസയ്ക്കുള്ള അപേക്ഷാ ഫീസിൽ മാറ്റം വരുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് പ്രധാനമന്ത്രി മോദിയുടെ പരാമർശം.
മലയാളം വാർത്തകൾ/ വാർത്ത/India/
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
Next Article
advertisement
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
  • വിദേശ ആശ്രിതത്വം കൂടുന്തോറും രാജ്യത്തിന്റെ പരാജയവും വർദ്ധിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

  • ഇന്ത്യയുടെ വികസനം മറ്റ് രാജ്യങ്ങളുടെ ചുമലിൽ വിട്ടുകൊടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

  • ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യ ആത്മനിർഭർ ആയി മാറണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.

View All
advertisement