നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Mammootty| 'കഴിയാവുന്ന കാലത്തോളം നിങ്ങളെ രസിപ്പിച്ച് ഇവിടെ തുടരണമെന്നാണ് എനിക്ക്'; ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

    Mammootty| 'കഴിയാവുന്ന കാലത്തോളം നിങ്ങളെ രസിപ്പിച്ച് ഇവിടെ തുടരണമെന്നാണ് എനിക്ക്'; ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

    പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്നതിനോട് പൊതുവെ വിമുഖനാണ് ഞാന്‍. പക്ഷേ എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായ ആളുകള്‍ എന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട് ഈ ദിവസം പ്രത്യേകതയുള്ളതാക്കി. ഞാന്‍ യഥാര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നിപ്പോയ നിമിഷം.

    മമ്മൂട്ടി

    മമ്മൂട്ടി

    • Share this:
      ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നും പ്രമുഖരിൽ നിന്നും ലഭിച്ച പിറന്നാളാശംസകള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി. പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്നതില്‍ പൊതുവെ താന്‍ വിമുഖനാണെന്നും എന്നാല്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത സിനിമാസ്വാദകര്‍ പോലും ആശംസകള്‍ അറിയിക്കുമ്പോള്‍ ഏറ്റവും അനുഗ്രഹീതനാണെന്ന് തോന്നുന്നുവെന്നും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

      മമ്മൂട്ടിയുടെ കുറിപ്പ്

      ഇന്ന്, പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സ്‍നേഹം എന്നെ കീഴടക്കിയിരിക്കുന്നു. ഒപ്പം വിനയാന്വിതനുമാക്കുന്നു. എന്നെ വ്യക്തിപരമായി അറിയുന്നവരും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരും എന്നോടുള്ള അവരുടെ സ്നേഹം ഒരേയളവില്‍ അറിയിച്ചു.

      മുഖ്യമന്ത്രി മുതല്‍ അനേകം നേതാക്കള്‍. അമിതാഭ് ബച്ചനും മോഹന്‍ലാലും കമല്‍ ഹാസനും തുടങ്ങി പല ഭാഷാ സിനിമകളിലെ നിരവധി അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും. മാധ്യമപ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളും ചാനലുകളും രാജ്യമൊട്ടാകെയുള്ള സോഷ്യല്‍ മീഡിയ പേജുകളും. എല്ലാറ്റിലുമുപരി തങ്ങളുടെ ആഘോഷങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രേക്ഷകര്‍ അവരുടെ സ്നേഹം അറിയിച്ചതാണ് എന്നെ ഏറ്റവുമധികം സ്‍പര്‍ശിച്ചത്.

      എന്‍റെ പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്നതിനോട് പൊതുവെ വിമുഖനാണ് ഞാന്‍. പക്ഷേ എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായ ആളുകള്‍ എന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട് ഈ ദിവസം പ്രത്യേകതയുള്ളതാക്കി. ഞാന്‍ യഥാര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നിപ്പോയ നിമിഷം. എന്‍റെ ആത്മാര്‍ഥമായ കൃതജ്ഞതയും ലഭിച്ചതിന്‍റെ പതിന്മടങ്ങ് സ്‍നേഹവും ഞാന്‍ വിനയപൂര്‍വ്വം പങ്കുവെക്കുന്നു. എനിക്ക് കഴിയുന്നിടത്തോളം നിങ്ങള്‍ ഏവരെയും രസിപ്പിക്കുന്നത് തുടരണമെന്നാണ് എനിക്ക്.

      സ്നേഹവും പ്രാര്‍ഥനകളും,

      മമ്മൂട്ടി


      Also Read- Happy birthday Mammukka | 'മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭ'; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി


      Happy birthday Mammukka | താരചക്രവർത്തിക്ക് സിനിമാ ലോകത്തിന്റെ ജന്മദിനാശംസകൾ

      Happy birthday Mammukka | മമ്മൂട്ടി ജീവിത കഥ പറയുമ്പോൾ ചെമ്പിലെ അപ്പൂപ്പി കടുക്കനിട്ട കുട്ടിക്കാലത്തെ 'ബാലൻ'


      Happy birthday Mammukka | പ്രിയപ്പെട്ട ഇച്ചാക്കാ, ജന്മദിനാശംസകൾ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ


      Happy Birthday Mammukka | എന്നെക്കാളും പ്രായം കുറവുള്ള ആളാണെന്ന് കരുതി; മമ്മൂട്ടിക്ക് കമൽഹാസന്റെ പിറന്നാൾ ആശംസ


      Happy Birthday Mammukka | കട്ടൻചായയും ബിരിയാണിയും നിറയുന്ന ഉച്ചനേരങ്ങൾ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്


      Happy Birthday Mammootty | മമ്മൂട്ടിയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനവുമായി മകള്‍ സുറുമി


      Happy birthday Mammukka | ഇച്ചാക്കയിൽനിന്ന് വളരെയേറെ കാര്യങ്ങൾ പഠിക്കാനുണ്ട്: മമ്മൂട്ടിയെ കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ

      Published by:Rajesh V
      First published:
      )}