മകൾ സാക്ഷി; ബിഗ് ബോസ് താരവും നടിയുമായ ആര്യ ബാബു വിവാഹിതയായി

Last Updated:

മകൾ ഖുശിയെ സാക്ഷിയാക്കി നടിയും ബിഗ് ബോസ് മത്സരാർത്ഥിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. സിബിൻ ആണ് വരൻ

ആര്യ ബാബു- സിബിൻ വിവാഹം
ആര്യ ബാബു- സിബിൻ വിവാഹം
മകൾ ഖുശിയെ സാക്ഷിയാക്കി നടിയും ബിഗ് ബോസ് മത്സരാർത്ഥിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. സിബിൻ ആണ് വരൻ. മൂന്നു മാസങ്ങൾക്ക് മുൻപ് വിവാഹനിശ്ചയത്തിന്റെ വിശേഷം അവർ പങ്കിട്ടിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹചിത്രങ്ങൾ ആര്യ ബാബു അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു.
ഏകമകൾ റോയ എന്ന ഖുശി കൗമാരപ്രായത്തിലേക്ക് കടന്നശേഷമുള്ള ആര്യയുടെ സുപ്രധാന തീരുമാനമാണിത്. ജീവിതത്തിലേക്ക് ആര്യ കടന്നുവരുന്നതിനെ കുറിച്ച് സെബിനും ചിലതു പറയാനുണ്ടായിരുന്നു. ജീവിതത്തിൽ താൻ ഒട്ടേറെ തെറ്റായ തീരുമാനങ്ങൾ എടുത്തിരുന്നു. ചിലത് തന്നെ മുറിപ്പെടുത്തുന്നതായിമാറി. അക്കാലങ്ങളിൽ ഒരു പരാതിപോലുമില്ലാതെ ഒപ്പം നിന്ന ഒരേയൊരാൾ മാത്രമേയുള്ളൂ. പരാതിയോ, വിലയിരുത്തലുകളോ, ഉപാധികളോ വയ്ക്കാതെ കൂടെനിന്ന ബെസ്റ്റ് ഫ്രണ്ട് എന്നാണ് സിബിൻ ആര്യയെ വിശേഷിപ്പിച്ചത്.



 










View this post on Instagram























 

A post shared by Arya Babu (@arya.badai)



advertisement
പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആര്യയും, മകൻ റയാനും മകൾ ഖുശിയും കൂടെയുണ്ടാകും എന്നാണ് സെബിൻ കുറിച്ച വാക്കുകൾ. ആര്യ പങ്കെടുത്ത ബിഗ് ബോസ് മലയാളം സീസണ് ശേഷമാണ് സെബിൻ പങ്കെടുത്തത്. ഇവരുടെ സൗഹൃദം വളരെക്കാലം മുൻപേ പ്രശസ്തമാണ് താനും. ഉറ്റ സുഹൃത്തുക്കൾ എന്നതിൽ നിന്നും ജീവിതപങ്കാളിയിലേക്ക് മാറുന്നു എന്ന് ആര്യ ബാബുവും അവരുടെ കുറിപ്പിൽ പറഞ്ഞിരുന്നു. തൊഴിൽപരമായി നോക്കിയാൽ, സെബിൻ ഒരു ഡി.ജെയാണ്. പ്രശസ്തരായ നിരവധിപ്പേർക്കൊപ്പം മ്യൂസിക് മേഖലയിൽ സെബിനെ കാണാം.
advertisement
Summary: Bigg Boss fame Arya Babu and Sibin got married. Khushi, daughter of Arya, was also present during the ceremony. Arya treated her fans on Instagram with wedding pictures
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മകൾ സാക്ഷി; ബിഗ് ബോസ് താരവും നടിയുമായ ആര്യ ബാബു വിവാഹിതയായി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement