Cannes 2025 | ഭരണകൂടം തുറുങ്കിലടച്ച ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിക്ക് പാം ഡി ഓര്‍

Last Updated:

തന്റെ ജയിൽ ജീവിത കാലത്തെ അനുഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പനാഹി ചിത്രം ഒരുക്കിയത്

News18
News18
വിമത ശബ്ദം ഉയർത്തിയതിന് ഇറാനിയൽ ഭരണകൂടം പലതവണ ജയിലിലടച്ച വിഖ്യാത സംവിധായകൻ ജാഫർ പനാഹിക്ക് 2025 കാൻസ് ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ പാം ഡി ഓർ ലഭിച്ചു.പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്‍റ്' എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. ശിക്ഷ ലഭിച്ച് എറ്റവും ഒടുവൽ ജാഫർ പനാഹി പുറത്തിറങ്ങിയത് 2023ലായരുന്നു. ഇതിനുശേഷമാണ് 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്‍റ്' എന്ന ചിത്രം ഒരുക്കിയത്. തന്റെ ജയിൽ ജീവിത കാലത്തെ അനുഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പനാഹി ചിത്രം സംവിധാനം ചെയ്തത്.
നോര്‍വീജിയന്‍ കോമഡി ഡ്രാമ ചിത്രം സെന്‍റിമെന്‍റല്‍ വാല്യുവിനാണ് മേളയിലെ മറ്റൊരു പ്രധാന പുരസ്കാരമായ ​ഗ്രാന്‍ഡ് പ്രീ പുരസ്കാരം ലഭിച്ചത്. "ദി സീക്രട്ട് ഏജന്റ്" എന്ന സിനിമയിലൂടെ ബ്രസീലിയൻ സംവിധായകനായ ക്ലെബർ മെൻഡോൻസ ഫിൽഹോ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഇതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വാഗ്നർ മൗറയ്ക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. "ദി ലിറ്റിൽ സിസ്റ്റർ" എന്ന ചിത്രത്തിലെ അഭിനയത്തിന് നാദിയ മെല്ലിറ്റി മികച്ച നടിക്കുള്ള പുരസ്കാരം നേടി. ജീൻ-പിയറി, ലൂക്ക് ഡാർഡെൻ (ചിത്രം: "യംഗ് മദേഴ്‌സ്") എന്നിവർക്കാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം
advertisement
ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷെയായിരുന്നു ജൂറിയെ നയിച്ചത്. അമേരിക്കൻ അഭിനേതാക്കളായ ഹാലെ ബെറി, ജെറമി സ്ട്രോംഗ്, ഇറ്റാലിയൻ താരം ആൽബ റോഹ്‌വാച്ചർ, ഫ്രഞ്ച്-മൊറോക്കൻ എഴുത്തുകാരി ലീല സ്ലിമാനി, ചലച്ചിത്ര നിർമ്മാതാക്കളായ ഡിയൂഡോ ഹമാഡി, ഹോംഗ് സാങ്-സൂ, പായൽ കപാഡിയ, കാർലോസ് റെയ്ഗദാസ് എന്നിവരും ജൂറി പാനൽ അംഗങ്ങളായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Cannes 2025 | ഭരണകൂടം തുറുങ്കിലടച്ച ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിക്ക് പാം ഡി ഓര്‍
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement