തത്ക്കാലം 14 കട്ട് മതി; വിജയ്‌യുടെ 'ജന നായകന്' സെൻസർ ബോർഡിന്റെ ഇടക്കാല നിർദേശം എന്ന് റിപ്പോർട്ട്

Last Updated:

നിർമ്മാതാക്കൾക്ക് നിർദ്ദേശിച്ച മാറ്റങ്ങൾ താൽക്കാലികമാണെന്നും അന്തിമമല്ലെന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) വാദിച്ചു

ജനനായകൻ
ജനനായകൻ
ദളപതി വിജയ്‌യുടെ (Thalapathy Vijay) അവസാന ചിത്രമായ ജന നായകന് (Jana Nayagan) സിബിഎഫ്‌സിയിൽ നിന്ന് സർട്ടിഫിക്കേഷൻ ലഭിക്കാനുള്ള നൂലാമാലകൾ ഇനിയും മാറിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ മദ്രാസ് ഹൈക്കോടതിയിൽ പരിഗണനയിലാണ്. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച്, കെവിഎൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജി ഇന്ന്, ജനുവരി 20 ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതിയിൽ പരിഗണിച്ചതായി റിപ്പോർട്ട് ഉണ്ട്. നിർമ്മാതാക്കൾക്ക് നിർദ്ദേശിച്ച മാറ്റങ്ങൾ താൽക്കാലികമാണെന്നും അന്തിമമല്ലെന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) വാദിച്ചു. അടുത്തിടെ കോടതിയിൽ നടന്ന ഒരു വാദം കേൾക്കലിനിടെ,  ജന നായകനിൽ 14 ഭാഗങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ഇടക്കാല നടപടിയായി സിബിഎഫ്‌സി വിശേഷിപ്പിച്ചതായി റിപ്പോർട്ട് ഉണ്ട്.
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, വാദം കേൾക്കുന്നതിനിടെ, 'ജന നായകൻ' റിവൈസിംഗ് കമ്മിറ്റിയിലേക്ക് അയച്ചതായി ജനുവരി 6 ന് നിർമ്മാതാക്കളെ അറിയിച്ചിരുന്നു. എന്നാൽ നേരത്തെ ഒരു തീരുമാനം എടുത്തിട്ടുണ്ടെന്ന് സൂചനയുണ്ടായിരുന്നു. കേസ് ജനുവരി 7 ന് ഹൈക്കോടതിയിൽ സിംഗിൾ ജഡ്ജിയുടെ മുമ്പാകെ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് എതിർവാദം ഫയൽ ചെയ്യാൻ സമയമില്ലെന്നും അവർ പറഞ്ഞു.
സിനിമയുടെ നിർമ്മാതാക്കൾ തങ്ങളുടെ 500 കോടി രൂപ നിക്ഷേപത്തെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിച്ചുവെന്നും, സെൻസർ ബോർഡിൽ നിന്ന് ചിത്രത്തിന് സർട്ടിഫിക്കേഷൻ ലഭിക്കാതെ എന്തിനാണ് റിലീസ് തീയതി പ്രഖ്യാപിക്കുന്നതെന്നും അഭിഭാഷകൻ ചോദിച്ചു.
advertisement
ജന നായകന്റെ റിലീസ് സംബന്ധിച്ച തർക്കത്തെക്കുറിച്ച്
നേരത്തെ, മദ്രാസ് ഹൈക്കോടതി ചിത്രത്തിന് അനുമതി നൽകാനുള്ള സിംഗിൾ ജഡ്ജിയുടെ ഉത്തരവ് സ്റ്റേ ചെയ്തതിനെത്തുടർന്ന്, നിർമ്മാതാക്കൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നിരുന്നാലും, വിഷയം പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി, കെവിഎൻ പ്രൊഡക്ഷൻസിനോട് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ആവശ്യപ്പെട്ടു. 2026 ജനുവരി 20ന് ഹർജി പരിഗണിക്കാനും ഹൈക്കോടതിയോട് നിർദ്ദേശിച്ചു.
അല്ലാത്തപക്ഷം, വിജയ്‌യുടെ ജന നായകൻ ജനുവരി 9 ന് തിയേറ്ററുകളിൽ എത്തേണ്ടതായിരുന്നു. പക്ഷേ സർട്ടിഫിക്കേഷൻ പ്രശ്‌നങ്ങൾ കാരണം തീയതി നീണ്ടുപോയി.
advertisement
Summary: Thalapathy Vijay's last film Jana Nayagan is yet to get a certification from the CBFC. The case related to this is currently pending in the Madras High Court. According to the latest information available, the petition filed by KVN Productions was reportedly heard in the Madras High Court today, Tuesday, January 20. The Central Board of Film Certification (CBFC) has argued that the changes suggested to the producers are temporary and not final
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
തത്ക്കാലം 14 കട്ട് മതി; വിജയ്‌യുടെ 'ജന നായകന്' സെൻസർ ബോർഡിന്റെ ഇടക്കാല നിർദേശം എന്ന് റിപ്പോർട്ട്
Next Article
advertisement
കണ്ണൂരിൽ ക്ഷേത്രത്തിലെ ഗാ‌നമേളയ്ക്കിടെ ഗണഗീതം പാടിയത് സിപിഎം പ്രവർത്തകർ തടസപ്പെടുത്തി; സംഘർഷം
കണ്ണൂരിൽ ക്ഷേത്രത്തിലെ ഗാ‌നമേളയ്ക്കിടെ ഗണഗീതം പാടിയത് സിപിഎം പ്രവർത്തകർ തടസപ്പെടുത്തി; സംഘർഷം
  • കണ്ണൂരിലെ ശ്രീമുത്തപ്പൻ ക്ഷേത്രോത്സവത്തിൽ ഗണഗീതം പാടിയത് സിപിഎം പ്രവർത്തകർ തടസപ്പെടുത്തി

  • ഗണഗീതം പാടിയതിനെ തുടർന്ന് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി

  • സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുമ്പോൾ ഇരുവിഭാഗവും പരാതി നൽകി

View All
advertisement