advertisement

പാലക്കാട്ടെ സിപിഎം വിമത കൺവെൻഷനിൽ പി കെ ശശി; 'തീവ്രത'യോടെ സ്വീകരിച്ച് പ്രവർത്തകർ

Last Updated:

കൺവെൻഷനിലെത്തിയ അദ്ദേഹത്തിന് വൻസ്വീകരണമാണ് ലഭിച്ചത്. വിമതരുടെ കൂട്ടായ്മയല്ലെന്നും വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാരുടെ കൺവെൻഷനാണിതെന്നും പി കെ ശശി പറഞ്ഞു

Rapid Read
കൺ‌വെൻഷനിലേക്ക് പി കെ ശശി എത്തിയപ്പോള്‍
കൺ‌വെൻഷനിലേക്ക് പി കെ ശശി എത്തിയപ്പോള്‍
പാലക്കാട് ജില്ലയിലെ സിപിഎം നേതൃത്വത്തോട് കലഹിച്ച് നിൽക്കുന്നവർ രൂപം നൽകിയ മാർക്‌സിസ്റ്റ് കൂട്ടായ്മയുടെ കൺവെൻഷൻ പാലക്കാട് തുടങ്ങി. പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽ നടക്കുന്ന കൺവെൻഷൻ മുൻ എംഎൽഎ പി കെ ശശിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കൺവെൻഷനിലെത്തിയ അദ്ദേഹത്തിന് വൻസ്വീകരണമാണ് ലഭിച്ചത്. വിമതരുടെ കൂട്ടായ്മയല്ലെന്നും വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാരുടെ കൺവെൻഷനാണിതെന്നും പി കെ ശശി പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പാർട്ടിയോട് അകന്നുനിൽക്കുന്നവരടക്കം നൂറുകണക്കിനാളുകൾ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. എം ആർ മുരളിയുടെയും പി എ ഗോകുൽദാസിന്റെയും നേതൃത്വത്തിൽ മുമ്പ് പാർട്ടിയിൽ ചില നീക്കങ്ങൾ നടന്ന സമയത്തു പോലും ഇത്തരമൊരു കൺവെൻഷൻ ജില്ലയിൽ ചേർന്നിരുന്നില്ല. പി കെ ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട് മണ്ഡലത്തിൽനിന്ന് മാത്രം അഞ്ഞൂറിലധികംപേർ പങ്കെടുക്കുമെന്ന് മണ്ണാർക്കാട്ടെ കൂട്ടായ്മാ ഭാരവാഹികൾ പറഞ്ഞു.
‌നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ പി കെ ശശിയെ സ്ഥാനാർത്ഥിയാക്കാനും നീക്കം നടക്കുന്നുണ്ട്. യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് നീക്കം. കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ടിനുപുറമേ വോയ്‌സ് ഓഫ് വടക്കഞ്ചേരി, മണ്ണാർക്കാട്ടെ ജനകീയ മതേതര മുന്നണി എന്നീ വിമത കൂട്ടായ്മകളും പങ്കെടുക്കും. നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ജില്ലാ കമ്മിറ്റിയിലെ അഞ്ചംഗങ്ങളുടെ മാനസികപിന്തുണ തങ്ങൾക്കുണ്ടെന്നും ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ട് നേതാവ് സതീഷ് പറഞ്ഞു. വടക്കഞ്ചേരി മുൻ ഏരിയാ സെക്രട്ടറി കെ ബാലൻ, ഏരിയാ കമ്മിറ്റിയംഗം പി ഗംഗാധരൻ എന്നിവരും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.
advertisement
Summary: A major political shift is unfolding in Palakkad as a "Marxist Collective," formed by disgruntled members of the Communist Party of India (Marxist), held a massive convention at the Parvati Kalyana Mandapam. The event was inaugurated by former MLA PK Sasi, who was received with a thunderous welcome by the workers. PK Sasi dismissed the "rebel" tag, stating that the gathering was a convention of "revolutionary Communists" committed to the cause.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട്ടെ സിപിഎം വിമത കൺവെൻഷനിൽ പി കെ ശശി; 'തീവ്രത'യോടെ സ്വീകരിച്ച് പ്രവർത്തകർ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement