JSK 'വി.ജാനകി' ആകണം: കോടതിയിൽ സെൻസർ ബോർഡ്
- Published by:Sneha Reghu
- news18-malayalam
Last Updated:
നേരത്തെ 96 മാറ്റങ്ങളാണ് കെഎസ്കെ ചിത്രത്തില്‍ നിർദേശിച്ചിരുന്നത്
കൊച്ചി: ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ വിവാദത്തിൽ നിലപാട് വ്യക്തമാക്കി സെൻസർ ബോർഡ്. ചിത്രത്തിൽ രണ്ട് മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്നാണ് സെൻസർ ബോർഡിന്റെ നിലപാട്. ഇന്ന് ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് സിനിമയുടെ നിർമാതാക്കളെ അറിയിച്ചു. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേരത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കുകയാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്ന ഒരു മാറ്റം.
ചിത്രത്തിലെ കോടതി രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. നേരത്തെ 96 മാറ്റങ്ങളാണ് ചിത്രത്തില്‍ നിർദേശിച്ചിരുന്നതെന്നും എന്നാൽ 2 മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്നും സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് വ്യക്തമാക്കി.
advertisement
രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നും സെൻസർ ബോർഡ് പറഞ്ഞു. ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
July 09, 2025 11:41 AM IST