മലപ്പുറത്ത് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 55 കാരന് 41 വര്‍ഷം കഠിന തടവ്

Last Updated:

പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷവും നാല് മാസവും അധിക തടവ് അനുഭവിക്കണം

News18
News18
മലപ്പുറത്ത് 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 55-കാരന് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 41 വർഷം കഠിനതടവിനും 49,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷവും നാല് മാസവും അധിക തടവ് അനുഭവിക്കണം.
നിലമ്പൂർ പുള്ളിപ്പാടം കൊളപ്പാടൻ അക്ബർ. കെ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് വിധി പ്രസ്താവിച്ചത്.
2023 ഡിസംബർ 23, 2024 ജനുവരി 14 എന്നീ തീയതികളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ഉച്ചയ്ക്ക് പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ലൈംഗിക പീഡനത്തിനും, രാവിലെ സ്കൂളിൽ പോകുന്ന സമയത്ത് ലൈംഗികാതിക്രമത്തിനും പ്രതി ഇരയായ കുട്ടിയെ ഇരയാക്കി. നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
advertisement
കോടതി ചുമത്തിയ ശിക്ഷകൾ (പ്രധാന വകുപ്പുകൾ):
  • ഐപിസി 377: 10 വർഷം കഠിന തടവും 20,000 രൂപ പിഴയും.
  • പോക്സോ വകുപ്പ് 4(2): 20 വർഷം കഠിന തടവും 20,000 രൂപ പിഴയും.
  • പോക്സോ വകുപ്പ് 8: 3 വർഷം കഠിന തടവും 2,000 രൂപ പിഴയും.
  • പോക്സോ വകുപ്പ് 12: 1 വർഷം കഠിന തടവും 2,000 രൂപ പിഴയും.
  • ഐപിസി 367: 7 വർഷം കഠിന തടവും 5,000 രൂപ പിഴയും.
advertisement
പ്രതി പിഴയടക്കുന്ന പക്ഷം ആ തുക ഇരയായ കുട്ടിക്കു നൽകാനും കോടതി ഉത്തരവിട്ടു.
നിലമ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്‌പെക്ടർ ഷാജു എൻ. തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ സുമിത്ര സി.പി. കേസന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും 3 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവനൂർ ജയിലിലേക്ക് അയച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 55 കാരന് 41 വര്‍ഷം കഠിന തടവ്
Next Article
advertisement
ബാബരി മസ്ജിദ് പുനർനിർമിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്: ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു
ബാബരി മസ്ജിദ് പുനർനിർമിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്: ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു
  • സുപ്രീംകോടതി ബാബരി മസ്ജിദ് പുനർനിർമിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കേസുകൾ റദ്ദാക്കാൻ വിസമ്മതിച്ചു.

  • ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

  • 2020 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം മൻസൂരിക്കെതിരെ ഐപിസി സെക്ഷൻ 153A ഉൾപ്പെടെ കേസെടുത്തു.

View All
advertisement