ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
- Published by:Sneha Reghu
- news18-malayalam
Last Updated:
ജൂലൈ 19-ന് പുലർച്ചയ്ക്കാണ് ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം കോയിവിള സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവ് സതീശന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. കൊല്ലം പ്രിൻസിപ്പൾ സെക്ഷൻസ് കോടതി സതീശന്റെ ഇടക്കാല ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. സതീശന്റെ പ്രേരണ കുറ്റം നിലനിൽക്കുമെന്നാണ് കോടതി കണ്ടെത്തിയത്.
ജൂലൈ 19-ന് പുലർച്ചയ്ക്കാണ് ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം കോയിവിള സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടേത് കൊലപാതകമെന്നാണ് മാതാപിതാക്കൾ ആരോപിച്ചത്. പക്ഷെ, കൊലപാതകത്തിന് തെളിവില്ലെന്ന് നിരീക്ഷിച്ച
കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ഭർത്താവ് സതീശന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
തുടർന്ന് നടന്ന വിശദ വാദത്തിന് ഒടുവിലാണ് കേസിൽ സതീശിനെതിരെ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തിയത്. സതീശിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വാദിച്ചത്. കേസിൽ സതീശിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ക്രൈംബ്രാഞ്ച് വിശദ മൊഴിയും രേഖപ്പെടുത്തും.
Location :
Kollam,Kerala
First Published :
September 29, 2025 8:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്