ആദ്യമായി ഡിജിറ്റൽ റിലീസ് ചെയ്ത മലയാള ചിത്രം 'നാലാം നദിയുടെ' ഛായാഗ്രാഹകന് അന്താരാഷ്ട്ര ബഹുമതി
- Published by:user_57
- news18-malayalam
Last Updated:
Cinematographer of Naalam Nadi movie gets international recognition | മൂന്നാറിലെ തോട്ടം തൊഴിലാളുകളുടെ ജീവിത പശ്ചാത്തലത്തിൽ പറയുന്ന നക്സൽ പ്രമേയത്തിലെ ചിത്രമാണിത്
ആദ്യമായി ഡിജിറ്റൽ റിലീസ് ചെയ്ത മലയാള ചിത്രം 'നാലാം നദിയുടെ' ഛായാഗ്രാഹകന് അന്താരാഷ്‌ട്ര അംഗീകാരം. ക്യാമറാമാൻ നിതിൻ കെ. രാജിന് മികച്ച ഛായാഗ്രാഹകനുള്ള കനേഡിയൻ സിനിമാട്ടോഗ്രഫി പുരസ്കാരം ലഭിച്ചു.
ലോകമെമ്പാടുമുള്ള ഛായാഗ്രാഹകർക്ക് വേണ്ടി മാസം തോറും നടത്തുന്ന മത്സരത്തിൽ നിന്നുമാണ് കനേഡിയൻ സിനിമാട്ടോഗ്രഫി പുരസ്കാരങ്ങൾ നിശ്ചയിക്കുന്നത്. 2020 ജൂൺ 28ന് ആമസോൺ പ്രൈമിലായിരുന്നു 'നാലാം നദിയുടെ' റിലീസ്.
ഡ്രീംവെസ്റ്റ് ഗ്ലോബലിന്റെ ബാനറിൽ ജോൺസൺ തങ്കച്ചനും ജോർജ്ജ് വർക്കിയും നിർമ്മിച്ച് ആർ.കെ. ഡ്രീംവെസ്റ്റ് സംവിധാനം ചെയ്ത ഫോർത് റിവർ (നാലാം നദി) മൂന്നാറിലെ തോട്ടം തൊഴിലാളുകളുടെ ജീവിത പശ്ചാത്തലത്തിൽ പറയുന്ന നക്സൽ പ്രമേയത്തിലെ ചിത്രമാണിത്. പട്ടിണി നിറഞ്ഞ ജീവിതത്തിൽ നിന്നും നക്സലിസത്തിലേക്ക് കടക്കുന്ന ഒരുപറ്റം മനുഷ്യരുടെ കഥയാണ് നാലാം നദി.
advertisement
നക്സൽ സ്റ്റീഫൻ എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. 'ഓറഞ്ച് വാലി' എന്നായിരുന്നു ഈ സിനിമക്ക് ആദ്യം പേര് നൽകിയിരുന്നത്. കൊച്ചി ആക്ട് ലാബിൽ നിന്നുമാണ് ചിത്രത്തിലെ പുതുമുഖ അഭിനേതാക്കൾ എത്തിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 23, 2020 7:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആദ്യമായി ഡിജിറ്റൽ റിലീസ് ചെയ്ത മലയാള ചിത്രം 'നാലാം നദിയുടെ' ഛായാഗ്രാഹകന് അന്താരാഷ്ട്ര ബഹുമതി