Happy Birthday Mammootty | മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുടെ പിറന്നാൾ ആശംസ
- Published by:user_57
- news18-malayalam
Last Updated:
CM Pinarayi Vijayan wishes Mammootty on his birthday | അടുത്ത ചിത്രം 'വണ്ണിൽ' മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുടെ റോളാണ്
മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്റർ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്. മുൻപൊരിക്കൽ മുഖ്യമന്ത്രിയും മമ്മൂട്ടിയും തമ്മിലുണ്ടായ കൂടിക്കാഴ്ച വാർത്തയായിരുന്നു.
കോവിഡ് പ്രതിസന്ധി കാരണം റിലീസ് മാറ്റിവച്ച ചിത്രം 'വൺ' മമ്മൂട്ടിയെ മുഖ്യമന്ത്രി കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമയാണ്. കടയ്ക്കൽ ചന്ദ്രൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയോടനുബന്ധിച്ച് തിരുവനന്തപുരത്തെത്തിയപ്പോൾ മമ്മൂട്ടി മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദർശിച്ചിരുന്നു. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് 'വൺ'. ഇതിന് മുൻപും മുഖ്യമന്ത്രിയും മമ്മൂട്ടിയും വേദി പങ്കിട്ടിട്ടുണ്ട്.
കൂടാതെ മമ്മൂട്ടി പിണറായി വിജയനെ വെള്ളിത്തിരയിൽ അവതരിപ്പിക്കും എന്ന് ഇടയ്ക്ക് അഭ്യൂഹമുണ്ടായിരുന്നു. പിണറായി വിജയന്റെ രൂപത്തിലെ നടൻ മമ്മൂട്ടിയുടെ സ്കെച്ച് 2020 ഏപ്രിൽ മാസത്തിൽ വൈറലായിരുന്നു.
advertisement
Dear Mammootty (@mammukka), wishing you the best on your birthday. pic.twitter.com/emoZmvwUMS
— Pinarayi Vijayan (@vijayanpinarayi) September 7, 2020
സേതു ശിവാനന്ദൻ എന്ന കലാകാരൻ ഭാവനയിൽ സൃഷ്‌ടിച്ച സ്കെച്ചായിരുന്നത്. "മുഖ്യമന്ത്രി ശ്രീ പിണറായി വിജയനായി നമ്മുടെ സ്വന്തം മമ്മുക്ക വന്നാൽ (എന്റെ കാഴ്ചപ്പാടിൽ ) എങ്ങനെയായിരിക്കും ലുക്ക് എന്ന് ചെയ്തു നോക്കിയതാണ് ...സിനിമക്ക് വേണ്ടി ചെയ്ത കോൺസെപ്റ് ചിത്രമല്ല ഇത്." എന്ന് കലാകാരൻ വിശദീകരണവും നൽകിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2020 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Mammootty | മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുടെ പിറന്നാൾ ആശംസ