Sandra Thomas | നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണി

Last Updated:

പ്രൊഡക്ഷൻ കൺട്രോളർമാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രൊഡക്ഷൻ കൺട്രോളറായ റെനി ജോസഫിന്റെ ഭീഷണി സന്ദേശം

സാന്ദ്ര തോമസ്
സാന്ദ്ര തോമസ്
നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ (Sandra Thomas) വധഭീഷണി. പ്രൊഡക്ഷൻ കൺട്രോളർമാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രൊഡക്ഷൻ കൺട്രോളറായ റെനി ജോസഫിന്റെ ഭീഷണി സന്ദേശം. സാന്ദ്ര തോമസിനെ നേരിട്ട് വിളിച്ച് ഭീഷണി മുഴക്കിയെന്നും റെനി ജോസഫ് സന്ദേശത്തിൽ പറയുന്നു. തനിക്കും പിതാവിനും വധഭീഷണി ഉണ്ടെന്ന് സാന്ദ്ര ആരോപിച്ചു. മാർച്ച് 25 ന് സാന്ദ്ര പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികൾക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. ഇതുവരെ നടപടിയെടുക്കാത്തതിൽ അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് പോലീസിനും വിജിലൻസ് വകുപ്പിനും പരാതി കൈമാറുമെന്ന് സാന്ദ്ര.
"പ്രൊഡക്ഷൻ കൺട്രോളർമാർക്കും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും എതിരെ ഞാൻ സംസാരിച്ചതിന് ശേഷം പ്രൊഡക്ഷൻ കൺട്രോളർ റെന്നി ജോസഫ് എന്റെ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ആശങ്കകൾ പ്രകടിപ്പിച്ചുകൊണ്ട് ഞാൻ ആദ്യം ജി. പൂങ്കുഴലി മാഡത്തിന് ഒരു വോയ്‌സ് നോട്ട് അയച്ചു. പ്രശ്നം ഗുരുതരമാണെന്ന് അവർ എന്നെ അറിയിച്ചു, അതാണ് പോലീസ് കമ്മീഷണർക്ക് പരാതി നൽകാൻ എന്നെ പ്രേരിപ്പിച്ചത്. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മാർച്ച് 20 ന് എനിക്കും എന്റെ പിതാവിനും വധഭീഷണി ലഭിച്ചു, മാർച്ച് 25 ന് ഞാൻ പരാതി നൽകി. ഇപ്പോൾ രണ്ടര മാസമായി, ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തിൽ ഡിജിപിയെയും വിജിലൻസ് വകുപ്പിനെയും സമീപിക്കാൻ ഞാൻ തീരുമാനിച്ചു."
advertisement
അതേസമയം, സാന്ദ്ര തോമസിനെതിരെ ഫെഫ്കയിലെ പ്രൊഡക്ഷൻ കൺട്രോളർമാരുടെ സംഘം പരാതി നൽകിയിരുന്നു. തങ്ങളുടെ അംഗങ്ങളുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന തരത്തിൽ അപകീർത്തികരവും ദോഷകരവുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ചലച്ചിത്ര നിർമ്മാണത്തിൽ പ്രൊഡക്ഷൻ കൺട്രോളർമാർ വഹിക്കുന്ന നിർണായക പങ്കിനെ സാന്ദ്രയുടെ പരാമർശങ്ങൾ ദുർബലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി യൂണിയൻ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളം സബ് കോടതിയെ സമീപിക്കുകയായിരുന്നു.
Summary: Malayalam film producer Sandra Thomas complains of death treat raised against her by a production executive in a WhatsApp group
മലയാളം വാർത്തകൾ/ വാർത്ത/Film/
Sandra Thomas | നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണി
Next Article
advertisement
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • SET പരീക്ഷയ്ക്ക് അപേക്ഷകൾ നവംബർ 28 വരെ എൽ ബി എസ് സെന്റർ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.

  • 50% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്, ബി.എഡ്. യോഗ്യത, SC/ST/PWD വിഭാഗങ്ങൾക്ക് 5% മാർക്കിളവ്.

  • SET JULY 2025 പരീക്ഷയ്ക്ക് അപേക്ഷാ ഫീസ്: ജനറൽ/ഒ.ബി.സി. 1300 രൂപ, SC/ST/PWD 750 രൂപ.

View All
advertisement