തനിക്കെതിരെ വ്യാജവാർത്ത നൽകിയതിന് റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖറിന്റെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ പറയുന്നു
തനിക്കെതിരെ വ്യാജവാർത്ത നൽകിയതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടിവിക്കും എട്ട് പേർക്കുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി.
റിപ്പോർട്ടർ ടിവി, മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ, കൺസൽറ്റിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, കോ ഓർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവതി, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി. പ്രസാദ്, ചീഫ് റിപ്പോർട്ടർമാരായ റഹീസ് റഷീദ്, റോഷി പാൽ എന്നിവർക്ക് എതിരെയാണ് കേസ്.
രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്തതിനാണ് മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 30, 2025 1:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തനിക്കെതിരെ വ്യാജവാർത്ത നൽകിയതിന് റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖറിന്റെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്


