പിറക്കുന്നതിനും മുൻപേ അച്ഛനെ നഷ്‌ടമായി; 105 രൂപ മാസശമ്പളത്തിൽ ഹോട്ടൽ വെയ്റ്ററായി ജോലിയെടുത്തിരുന്ന നടൻ
- Published by:meera_57
- news18-malayalam
Last Updated:
താൻ പിറക്കുന്നതിനും ആറു മാസം മുൻപേ സ്വന്തം പിതാവിനെ നഷ്‌ടമായ മകനാണ് അദ്ദേഹം
ലൈറ്റ്, ക്യാമറ, ആക്ഷൻ എന്നിങ്ങനെ കമാൻഡ് മുഴങ്ങുമ്പോൾ പ്രശസ്തിയുടെ പടവുകൾ ഒന്നൊന്നായി കയറിവരുന്ന വെള്ളിവെളിച്ചത്തിൽ മുങ്ങിയ താരങ്ങളെ പ്രതീക്ഷിക്കുന്ന ഇടമാണ് സിനിമ. അവരുടെ ഉയർച്ച താഴ്ചകൾ പൂർണമായും പലപ്പോഴും ആരും കണ്ടെന്നു വരില്ല. ക്യാമറയ്ക്ക് പിന്നിലെ അവരുടെ ജീവിതവും. അങ്ങനെ കഠിനമായ ജീവിത യാഥാർഥ്യങ്ങളെ നേരിട്ട് വിജയം കൈപ്പിടിയിലൊതുക്കിയ ഒരു നടനുണ്ട്. അദ്ദേഹം ഒരുകാലത്ത് ഹോട്ടലിൽ വെയ്റ്റർ ജോലി ചെയ്തിരുന്ന കാലമുണ്ട്. താൻ പിറക്കുന്നതിനും ആറു മാസം മുൻപേ സ്വന്തം പിതാവിനെ നഷ്‌ടമായ മകനാണ് അദ്ദേഹം. ഒരിക്കലും അച്ഛന്റെ സ്നേഹം എന്തെന്ന് അറിയാനിടവന്നിട്ടില്ല എന്നദ്ദേഹം വേദനയോടെ പറഞ്ഞിട്ടുമുണ്ട്
advertisement
advertisement
ബോളിവുഡ് നടൻ ബൊമൻ ഇറാനിയുടെ കഥ അധികംപേർ അറിഞ്ഞിട്ടുണ്ടാവില്ല. വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യാനുള്ള കഴിവാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. അഭിനയലോകത്തെ ഈ യാത്ര ബൊമൻ ഇറാനിക്ക് അത്ര എളുപ്പമായിരുന്നില്ല. സിനിമയിൽ വരുന്നതിനും മുപ് അദ്ദേഹം ഒരു സ്നാക്ക് കട നടത്തുകയും, ഹോട്ടലിൽ വെയ്റ്റർ ജോലി നോക്കുകയും ചെയ്തിരുന്നു
advertisement
advertisement
advertisement
advertisement
പിതാവിന്റെ മരണശേഷം, ബൊമൻ ഇറാനി പിതാവിന്റെ കടയുടെ നടത്തിപ്പ് ഏറ്റെടുത്തു. 31-ാം വയസു വരെ അദ്ദേഹം കഷ്‌ടപ്പാടുകളിലൂടെ ആ ബിസിനസ് നടത്തിവന്നു. ചായയും സ്നാക്കും വിതരണം ചെയ്യുകയും, കുടുംബത്തെ പരിപാലിക്കുകയും ചെയ്തു വരികയായിരുന്നു അദ്ദേഹം. അപ്പോഴും ആ ചെറിയ കടയുടെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങാത്ത സ്വപ്‌നങ്ങൾ അദ്ദേഹം മനസ്സിൽ സൂക്ഷിച്ചു
advertisement
advertisement
advertisement
advertisement
advertisement


