10 ദിവസംകൊണ്ട് 500 കോടി ക്ലബ്ബിലേക്ക് ; വിജയകുതിപ്പ് തുടർന്ന് ജൂനിയർ എൻടിആറിന്റെ 'ദേവര'
- Published by:Sarika N
- news18-malayalam
Last Updated:
ജൂനിയർ എൻടിആറിന്റെ കരിയറിൽ ഏറ്റവും വലിയ സോളോ ഹിറ്റ് കൂടിയായിരിക്കുകയാണ് ദേവര
ബോക്സ് ഓഫീസിൽ തന്റെ വിജയത്തേരോട്ടം തുടർന്ന് ദേവര. ജൂനിയർ എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്ത ചിത്രം ദേവര പാര്‍ട്ട് 1 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോൾ ചിത്രത്തിൻ്റെ ആഗോള കളക്ഷൻ 500 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ ചിത്രം ഇതുവരെ 466 കോടിയാണ് നേടിയിരിക്കുന്നത്. ജൂനിയർ എൻടിആറിന്റെ കരിയറിൽ ഏറ്റവും വലിയ സോളോ ഹിറ്റ് കൂടിയായിരിക്കുകയാണ് ദേവര.
ആഭ്യന്തര ബോക്സോഫീസിൽ, ദേവര 250 കോടി രൂപയിലേക്ക് കുതിക്കുകയാണെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യവാരം സിനിമ 215.6 കോടി രൂപയാണ് നേടിയത്. തുടർന്നുള്ള ദിവസങ്ങളിലായി 28.15 കോടി രൂപയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ 243.75 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള ഇന്ത്യൻ ബോക്സ്ഓഫീസ് കളക്ഷൻ. ജനതാ ഗാരേജിന് ശേഷം സംവിധായകൻ കൊരട്ടാല ശിവയും എൻടിആറും ഒന്നിച്ച ചിത്രമാണ് ദേവര. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ദേവര കേരളത്തിൽ വിതരണത്തിനെത്തിച്ചത്. സെപ്റ്റംബർ 27 ന് പുറത്തിറങ്ങിയ ചിത്രം ഇതുവരെ കേരളത്തിൽ നിന്ന് സ്വന്തമാക്കിയത് രണ്ട് കോടിയോളമെന്നാണ് സൂചന.
advertisement
ജാൻവി കപൂർ ആണ് ചിത്രത്തിൽ ജൂനിയർ എൻടിആറിന്റെ നായികയായി എത്തിയത്. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ജൂനിയർ എൻ ടി ആർ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ 'ഭൈര' എന്ന വില്ലൻ കഥാപാത്രത്തെയാണ് സെയ്ഫ് അലിഖാൻ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 07, 2024 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
10 ദിവസംകൊണ്ട് 500 കോടി ക്ലബ്ബിലേക്ക് ; വിജയകുതിപ്പ് തുടർന്ന് ജൂനിയർ എൻടിആറിന്റെ 'ദേവര'