Actor Nitish Veera Passes Away| 'ഏറെ വേദനിപ്പിക്കുന്ന വാർത്ത'; സഹതാരത്തിന്റെ മരണത്തിൽ ധനുഷ്

Last Updated:

ധനുഷിനൊപ്പം പുതുപ്പേട്ടൈ, അസുരൻ എന്നീ ചിത്രങ്ങളിൽ വേഷമിട്ടിരുന്നു.

നടൻ നിതീഷ് വീരയുടെ മരണത്തിൽ ഞെട്ടലിലാണ് തമിഴ് സിനിമാലോകം. കോവിഡ് സ്ഥിരീകരിച്ച് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. 45 വയസായിരുന്നു.
പുതുപേട്ടൈ, കാലാ, വെണ്ണില കബഡി കുഴു, അസുരന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്. രജനീകാന്ത് നായകനായ കാലയിലേയും ധനുഷിന്റെ അസുരനിലേയും വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
advertisement
ധനുഷിനൊപ്പം പുതുപ്പേട്ടൈ, അസുരൻ എന്നീ ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. സഹാതരത്തിന്റെ അകാലവിയോഗത്തിന്റെ ഞെട്ടലിലാണ് ധനുഷ്. ഏറെ വേദനിപ്പിക്കുന്ന വാർത്തയാണിതെന്നും ധനുഷ് ട്വിറ്ററിൽ കുറിച്ചു.
വിജയ് സേതുപതിയും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലബം എന്ന ചിത്രത്തിലും നിതീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നിതീഷിന്റെ അവസാനചിത്രവും ഇതാണ്. നടന്റെ മരണത്തില്‍ സിനിമാപ്രവര്‍ത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
advertisement
ഹാസ്യതാരം പാണ്ഡു, ഗായകൻ കോമാങ്കൻ, സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ്, നടൻ മാരൻ തുടങ്ങി നിരവധി തമിഴ് സിനിമാപ്രവർത്തകരാണ് കോവിഡ് ബാധിച്ച് അടുത്തിടെ മരിച്ചത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ജനനാഥനെയും ഈ മാർച്ചിൽ തമിഴകത്തിനു നഷ്ടമായിരുന്നു, ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ജനനാഥന്റെ അന്ത്യം. നടൻ വിവേകിന്റെ മരണവും തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Actor Nitish Veera Passes Away| 'ഏറെ വേദനിപ്പിക്കുന്ന വാർത്ത'; സഹതാരത്തിന്റെ മരണത്തിൽ ധനുഷ്
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement