65 ദിവസങ്ങൾ പിന്നിട്ട് ദിലീപ് ചിത്രം D-150യുടെ ഷൂട്ടിംഗ്; മഞ്ജു പിള്ളയും ചേർന്ന ആഘോഷ പരിപാടികൾ

Last Updated:

ദിലീപ് നായകനായ D-150 ചിത്രത്തിന്റെ ഷൂട്ടിംഗ് 65 ദിവസങ്ങൾ ആഘോഷമാക്കി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ആകെ ഷൂട്ടിംഗ് ഷെഡ്യൂൾ 85 ദിവസങ്ങളാണ്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപ് (Dileep) നായകനായ D-150 ചിത്രത്തിന്റെ ഷൂട്ടിംഗ് 65 ദിവസങ്ങൾ ആഘോഷമാക്കി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ആകെ ഷൂട്ടിംഗ് ഷെഡ്യൂൾ 85 ദിവസങ്ങളാണ്. 62-ാമത്തെ ദിനത്തിൽ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന മഞ്ജു പിള്ളയുടെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. ഈ സന്തോഷം കേക്ക് മുറിച്ച് ലൊക്കേഷനിൽ ആഘോഷിച്ചു. ചിത്രത്തിന്റെ തുടർന്നുള്ള ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ദിലീപിന്റെ 150-ാമത്തെ ചിത്രവും മാജിക് ഫ്രെയിംസിന്റെ 30-ാമത്തെ നിർമാണ ചിത്രവുമാണിത്. ലിസ്റ്റിൻ സ്റ്റീഫൻ - ദിലീപ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രവും. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.
ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ ദേവ്. ഛായാഗ്രഹണം രൺദീവ.
സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു.
advertisement
ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പം ഉള്ള മൂന്നാമത്തെ ചിത്രവും. ചിത്രത്തിന്റെ എഡിറ്റർ സാഗർ ദാസ്.
കോ പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, ആർട്ട്- അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് ഭാസ്കർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രജീഷ് പ്രഭാസൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്- ബിനു ബ്രിങ് ഫോർത്ത്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, വിതരണം- മാജിക് ഫ്രെയിംസ്. എറണാകുളവും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
65 ദിവസങ്ങൾ പിന്നിട്ട് ദിലീപ് ചിത്രം D-150യുടെ ഷൂട്ടിംഗ്; മഞ്ജു പിള്ളയും ചേർന്ന ആഘോഷ പരിപാടികൾ
Next Article
advertisement
കേരള പോലീസ് അക്കാദമി കാമ്പസിൽ നിന്ന് 30 വർഷം പഴക്കമുള്ള ചന്ദനമരങ്ങൾ മുറിച്ചുകടത്തി
കേരള പോലീസ് അക്കാദമി കാമ്പസിൽ നിന്ന് 30 വർഷം പഴക്കമുള്ള ചന്ദനമരങ്ങൾ മുറിച്ചുകടത്തി
  • കേരള പോലീസ് അക്കാദമി കാമ്പസിൽ 30 വർഷം പഴക്കമുള്ള രണ്ട് ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തി.

  • അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • കർശന സുരക്ഷയുള്ള കാമ്പസിൽ സിസിടിവി ഇല്ലാത്ത പ്രദേശങ്ങളിൽ മോഷണം നടന്നതായാണ് സംശയം.

View All
advertisement