'പ്രിൻസ് ആൻഡ് ഫാമിലി'; ആരോപണവിധേയനായ നടനെ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് എം എ ബേബി
- Published by:Rajesh V
- news18-malayalam
Last Updated:
യുവ സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥനകാരണമാണ് സിനിമ കാണാൻ നിർബന്ധിതനായതെന്നും കണ്ടപ്പോൾ നല്ല സന്ദേശമുള്ള സിനിമയാണെന്ന് തോന്നിയെന്നും ബേബി പറയുന്നു. കലാപരമായി അസാധാരണമായ ഔന്നത്യം ഇല്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നിയതിനാലാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമർശിക്കാതെ കുറിപ്പ് പങ്കുവെച്ചത്
ദിലീപ് ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയ കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വിശദീകരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. യുവ സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥനകാരണമാണ് സിനിമ കാണാൻ നിർബന്ധിതനായതെന്നും കണ്ടപ്പോൾ നല്ല സന്ദേശമുള്ള സിനിമയാണെന്ന് തോന്നിയെന്നും ബേബി പറയുന്നു. കലാപരമായി അസാധാരണമായ ഔന്നത്യം ഇല്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നിയതിനാലാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമർശിക്കാതെ കുറിപ്പ് പങ്കുവെച്ചത്. അതുകൊണ്ട് മാത്രം സിനിമയിൽ അഭിനയിച്ച ആരോപണ വിധേയനായ നടനെ ന്യായീകരിക്കുന്നുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു.
ഇതും വായിക്കുക: എല്ലാവരും കണ്ടിരിക്കേണ്ട സിനിമ; 'പ്രിൻസ് ആൻഡ് ഫാമിലി' നൽകുന്നത് വിലപ്പെട്ട ആശയമെന്ന് എം.എ. ബേബി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമ കണ്ട് ഞാൻ ഒരു അഭിപ്രായം പറഞ്ഞതിനെ ക്കുറിച്ച് പല സുഹൃത്തുക്കളും എന്നോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത് ഇതാണ്.
കേരളത്തിൽ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് ഞാൻ ഈ സിനിമ കാണാൻ നിർബന്ധിതനായത്.
advertisement
സിനിമ കണ്ടപ്പോൾ, ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി. അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമർശിക്കാതെ ഞാൻ അത് പങ്കുവെച്ചത്.
ഇക്കാര്യത്തിന് ഇതിൽ കൂടുതൽ അർത്ഥമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇതിൽ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാൻ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കൾ അനുഭാവികൾ തുടങ്ങിയവർ സദുദ്ദേശ്യത്തിലും മറ്റു ചിലർ അങ്ങനെയല്ലാതെയും ഈ കാര്യത്തിൽ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാർട്ടിയേയും എന്നെയും സ്നേഹിക്കുന്നവരെ ഇത്തരത്തിൽ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതിൽ എനിക്കും വിഷമമുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 27, 2025 8:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'പ്രിൻസ് ആൻഡ് ഫാമിലി'; ആരോപണവിധേയനായ നടനെ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് എം എ ബേബി