എല്ലാവരും കണ്ടിരിക്കേണ്ട സിനിമ; 'പ്രിൻസ് ആൻഡ് ഫാമിലി' നൽകുന്നത് വിലപ്പെട്ട ആശയമെന്ന് എം.എ. ബേബി
- Published by:ASHLI
- news18-malayalam
Last Updated:
സാമൂഹികമായി പ്രസക്തമായ സന്ദേശം ഈ സിനിമയുടെ ഉള്ളടക്കത്തിൽ നിന്നും കാണികളുടെ മനസിലേക്ക് എത്തുമെന്നും എം.എ. ബേബി
ദിലീപ് ചിത്രമായ 'പ്രിൻസ് ആൻഡ് ഫാമിലി' യെ പ്രശംസിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. വിലപ്പെട്ട ആശയമാണ് സിനിമ നൽകുന്നതെന്നും എല്ലാവരും കണ്ടിരിക്കേണ്ട സിനിമയെന്നും എംഎ ബേബി.
സാമൂഹികമായി പ്രസക്തമായ സന്ദേശം ഈ സിനിമയുടെ ഉള്ളടക്കത്തിൽ നിന്നും കാണികളുടെ മനസിലേക്ക് എത്തുമെന്നും വിലപ്പെട്ട ആശയമാണ് സിനിമ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കേട്ടാൽ അതിനു പിന്നാലെ ഓടുന്ന തെറ്റായ പ്രവണത സമൂഹത്തിലുണ്ട്. പല തരം മാധ്യമങ്ങളിലൂടെ വസ്തുതാപരമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ചിലത് ബോധപൂർവവും ചിലത് അറിയാതെയും. നമ്മൾ എല്ലാ കാര്യങ്ങളോടും വസ്തുത അറിഞ്ഞുവേണം പ്രതികരിക്കാൻ. അല്ലാത്തപക്ഷം അത് പലരുടെയും ജീവനെതന്നെ ബാധിക്കുന്ന പ്രശ്നമാണ് എന്ന് ഈ സിനിമ സന്ദേശമായി നൽകുന്നു.
advertisement
ഇതെല്ലാം കണ്ടു ആസ്വദിക്കാനാകുന്ന കഥയിലൂടെ പറഞ്ഞ സംവിധായകൻ ബിന്റോയ്ക്കും അണിയറപ്രവത്തകർക്കും ആശംസ നൽകുന്നുവെന്നും എം എ ബേബി പറഞ്ഞു. മെയ് 9നായിരുന്നു 'പ്രിൻസ് ആൻഡ് ഫാമിലി' തീയേറ്ററുകളിലെത്തിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 25, 2025 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എല്ലാവരും കണ്ടിരിക്കേണ്ട സിനിമ; 'പ്രിൻസ് ആൻഡ് ഫാമിലി' നൽകുന്നത് വിലപ്പെട്ട ആശയമെന്ന് എം.എ. ബേബി