അമിതാഭ് ബച്ചനെ 'ഡോൺ' ആക്കിയ സംവിധായകൻ ചന്ദ്ര ബരോട്ട് അന്തരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
ഏഴു വർഷത്തോളമായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ചന്ദ്ര ബരോട്ട്
മുംബൈ: ബോളിവുഡ് സംവിധായകൻ ചന്ദ്ര ബരോട്ട് (86) അന്തരിച്ചു. മുംബൈയിലെ ബാന്ദ്രയിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. മരണ വിവരം ചന്ദ്ര ബരോട്ടിന്റെ ഭാര്യ ദീപ ബാരോട്ടാണ് മാധ്യമങ്ങളെ അറിയിച്ചത്.
1978-ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്റെ ക്ലാസിക് ചിത്രം 'ഡോൺ' സംവിധാനം ചെയ്തത് ചന്ദ്ര ബരോട്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ടാൻസാനിയയിലാണ് ചന്ദ്ര ബരോട്ട് ജനിച്ചത്. പിന്നീട് ഇന്ത്യയിലേക്ക് താമസം മാറുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യൻ സിനിമയിലേക്ക് പ്രവേശിക്കുന്നത്.
സംവിധാന രംഗത്തേക്ക് പ്രവേശിച്ചത് ബച്ചനെ നായകനാക്കിയുള്ള ഡോൺ എന്ന ചിത്രത്തിലൂടെ തന്നെയായിരുന്നു. ഹം ബജ ബജാ ദേംഗേ, പ്യാർ ബാരാ ദിൽ, അശ്രിതാ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1989-ൽ അദ്ദേഹം ബംഗാളി ചിത്രമായ ആശ്രിത സംവിധാനം ചെയ്തു. ഇതിന് 3 കോടിയോളം രൂപ വരുമാനമായി ലഭിച്ചു. 1991-ൽ പ്യാർ ഭാര ദിൽ സംവിധാനം ചെയ്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 20, 2025 2:29 PM IST