'കൃഷ്ണപ്രിയ എന്ന പൊന്നുമോളുടെ അടുത്ത് അദ്ദേഹം എത്തുന്നത് അവൾക്കുവേണ്ടി കരുതിയ മിഠായിയും കുപ്പിവളകളുമായി'; ശങ്കരനാരായണന്റെ മരണത്തിൽ സംവിധായകൻ
- Published by:ASHLI
- news18-malayalam
Last Updated:
ശങ്കരനാരായണനിൽ താൻ കണ്ടത് മകളുടെ ഘാതകനെ കൊന്ന ഒരു കൊലപാതകിയെ അല്ല. മറിച്ച് കർമ്മം നിർവ്വഹിച്ച ഒരു യോഗിയേയാണെന്ന് എം എ നിഷാദ്
പെൺമക്കളുള്ള അച്ഛനമ്മമാർക്ക് എന്നും വീരപുരുഷനാണ് ശങ്കരനാരായണൻ. തന്റെ 13 വയസ് മാത്രം പ്രായമുള്ള മകളെ ഇരുട്ടിന്റെ മറവിൽ പിച്ചിചീന്തിയ നരാധമനെ തക്കം പാർത്തിരുന്ന് വെടിവെച്ച് കൊന്ന ഹീറോ. നിയമവ്യവസ്ഥിതിക്ക് മുന്നിൽ ഇത്തരം പ്രവർത്തികൾ ചോദ്യം ചെയ്യപ്പെടുമെങ്കിലും ഇന്നും നമുക്ക് ചുറ്റും വലിച്ചുകീറപ്പെടുന്ന ഓരോ പെൺമക്കളുടെ ഉറ്റവരും ഒരു നിമിഷമെങ്കിലും ശങ്കരനാരായണനെ പോലെ മനസ്സിൽ ചിന്തിക്കാതിരിക്കില്ല.ഇപ്പോഴിതാ ശങ്കരനാരായണന്റെ വിയോഗത്തിനു പിന്നാലെ ആ ജീവിതം വൈരം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച സംവിധായകൻ എം എ നിഷാദ് അദ്ദേഹത്തക്കുറിച്ചെഴുതിയ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധയാകുന്നത്.
എന്റെ നായകൻ വിടവാങ്ങി എന്നാണ് എം എ നിഷാദ് കുറിച്ചത്. പെൺമക്കളുളള ആയിരമായിരം മാതാപിതാക്കൾക്കുളള സന്ദേശമായിരുന്നു തന്റെ വൈരം. ശങ്കരനാരായണനിൽ താൻ കണ്ടത് മകളുടെ ഘാതകനെ കൊന്ന ഒരു കൊലപാതകിയെ അല്ല. മറിച്ച് കർമ്മം നിർവ്വഹിച്ച ഒരു യോഗിയേയാണ്. ശങ്കരനാരായണൻ എന്ന സാധാരണക്കാരന്ററെ ശബ്ദം, കരുത്ത് ഇന്ന് ചിതയിൽ എരിഞ്ഞടുങ്ങുമായിരിക്കും. പക്ഷെ മറവിയുടെ ചാരം വന്ന് എത്ര മൂടിയാലും അയാളെന്ന കനൽ,എരിഞ്ഞ് കൊണ്ടേയിരിക്കുമെന്നും കൃഷ്ണപ്രിയ എന്ന പൊന്നുമോളുടെ അടുത്ത് അദ്ദേഹം എത്തുന്നത് എന്നും അവൾക്ക് വേണ്ടി കരുതി വെച്ച വർണ്ണകടലാസിലുളള മിഠായിയും കുപ്പി വളകളുമായിട്ടാണന്നും എംഎ നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു.
advertisement
എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്റ്റെ നായകൻ വിടവാങ്ങി....എങ്ങനെ എഴുതണം ഈ ചരമ കുറിപ്പെന്നെനിക്കറിയില്ല...വിങ്ങുന്ന മനസ്സുമായി ഞാൻ കുറിക്കട്ടെ...കൃഷ്ണപ്രിയ എന്ന പൊന്ന് മകൾ എന്നും ഒരു നീറുന്ന ഓർമ്മയാണ് എനിക്ക്...അപ്പോൾ ശങ്കരനാരായണൻ എന്ന ആ അച്ഛനോ,?
അതാണ്,എന്ററെ സിനിമ,''വൈരം'' പെൺമക്കളുളള ആയിരമായിരം മാതാപിതാക്കൾക്കുളള സന്ദേശമായിരുന്നു.
എന്റ്റെ വൈരം....
ഇന്നും ഈ ചിത്രം എന്ററെ നെഞ്ചോട് ചേർന്ന് നിൽക്കുന്നു...
കഥയിലെ,കഥാപാത്രങ്ങൾക്ക് ചെറിയ മാറ്റങ്ങൾ വരുത്തിയാണ് വൈരം ഞങ്ങൾ,അണിയിച്ചൊരുക്കിയത്...എന്റ്റെ,കഥക്ക് തിരക്കഥയൊരുക്കിയത് ചെറിയാൻ കല്പകവാടിയായിരുന്നു...
advertisement
ശങ്കരനാരായണൻ എന്ന ശിവരാജനലേക്കുളള
പശുപതി എന്ന നടന്ററെ പകർന്നാട്ടം പേക്ഷകരലിലേക്കെത്തിയത്,ആത്മസംതൃപ്തിയോടെയാണ് നോക്കി നിന്നത്...തിലകൻ ചേട്ടനും
ലളിത ചേച്ചിയും,സുരേഷ് ഗോപിയും,മുകേഷും,ജയസൂര്യയും,അശോകനുമെല്ലാം സിനിമയിലെ,കഥാപാത്രങ്ങൾക്ക്,ജീവനേകി.
വൈരം ഇറങ്ങിയ ശേഷം,എന്നെ കാണണമെന്ന്
മാധ്യമ സുഹൃത്ത്,കെ വി അനിലിനോട്,ശങ്കരനാരായണൻ ചേട്ടൻ ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞ് ഞാനും പശുപതിയും മഞ്ചേരിയിലെ അദ്ദേഹത്തിന്റ്റെ വീട്ടിലെത്തി..
എന്നെ,കണ്ടപ്പോൾ,അദ്ദേഹം എന്റ്റെ,ഇരു കരങ്ങളും ചേർത്ത് മുറുകെ കുറേ നേരം നോക്കി നിന്നു...
ആ കൈകളിലെ,നനവും,ഈറനണിഞ്ഞ കണ്ണുകളും,ഇന്നും, എന്റ്റെ,ഹൃദയത്തിലെ മായാത്ത നൊമ്പരമാണ്...
ശങ്കരനാരായണൻ ചേട്ടനിൽ,ഞാൻ കണ്ടത്
മകളുടെ ഘാതകനെ,കൊന്ന ഒരു കൊലപാതകിയെ അല്ല...മറിച്ച് കർമ്മം നിർവ്വഹിച്ച ഒരു യോഗിയേയാണ്...
advertisement
അയാൾ നിയമം കൈയ്യിലെടുത്തതിനെ വിമർശിക്കുന്നവരുണ്ടാകാം...പക്ഷെ,എന്നെ
സംബന്ധിച്ചിടത്തോളം,അദ്ദേഹം,ഒരു നായകനാണ്..
നിയമം നോക്ക് കുത്തിയായി നിന്നപ്പോൾ
അയാൾ അയാളുടെ കർമ്മം ചെയ്തു...മോക്ഷം,നേടി...
ശങ്കരനാരായണൻ എന്ന സാധാരണക്കാരന്ററെ ശബ്ദം...കരുത്ത്....ഇന്ന് ചിതയിൽ എരിഞ്ഞടുങ്ങുമായിരിക്കും...പക്ഷെ മറവിയുടെ ചാരം വന്ന് എത്ര മൂടിയാലും...അയാളെന്ന കനൽ,എരിഞ്ഞ് കൊണ്ടേയിരിക്കും....
ശങ്കരനാരായണൻ ചേട്ടന് വിട നൽകാൻ മനസ്സ്
അനുവദിക്കുന്നില്ല...മരണം സത്യമാണ്...
കൃഷ്ണപ്രിയ എന്ന പൊന്നുമോളുടെ അടുത്ത്,അദ്ദേഹം എത്തുന്നത്...എന്നും അവൾക്ക് വേണ്ടി ആ അച്ഛൻ കരുതി വെച്ച വർണ്ണകടലാസിലുളള മിഠായിയും കുപ്പി വളകളുമായിട്ടാണ്...
സ്വസ്തി....
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 09, 2025 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'കൃഷ്ണപ്രിയ എന്ന പൊന്നുമോളുടെ അടുത്ത് അദ്ദേഹം എത്തുന്നത് അവൾക്കുവേണ്ടി കരുതിയ മിഠായിയും കുപ്പിവളകളുമായി'; ശങ്കരനാരായണന്റെ മരണത്തിൽ സംവിധായകൻ