advertisement

രണ്ടാം ഭാഗം അവസാനിച്ചിടത്തു നിന്നും തുടക്കം? പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടിയുമായി ദൃശ്യം 3

Last Updated:

ദൃശ്യത്തിൽ നിന്നും ദൃശ്യം 3ൽ എത്തുമ്പോൾ അതുവരെയുണ്ടാകുന്ന കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്

ദൃശ്യം 3
ദൃശ്യം 3
വേഷം ഷർട്ടും മുണ്ടും. പിന്നിൽ പുഴ. അരികിൽ കറുത്ത പ്രീമിയം കാർ. കാറിനു മുന്നിൽ പ്രതീക്ഷകളോടെ നിൽക്കുന്ന മോഹൻലാൽ. ഇത് ജോർജുകുട്ടിയുടെ പുതിയ ലുക്കാണ്. മലയാളത്തിലെ ആദ്യ ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദൃശ്യം 3ന്റെ (Drishyam 3) പുറത്തുവിട്ട ഏറ്റവും പുതിയ പോസ്റ്റർ ആണിത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു.
ദൃശ്യം സീരിസുകളിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകൻ്റെ സ്വന്തമെന്ന പോലെയായിരിക്കുന്നു. സ്വന്തം കുടുംബത്തിൻ്റെ രക്ഷക്കായി ഏതറ്റം വരെയും പോകാനിറങ്ങുന്ന ജോർജുകുട്ടിക്ക് വലിയ പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. എത്ര പ്രതിസന്ധിയുണ്ടായാലും, കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ച തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങൾ. ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതും ഈ ഉറച്ചു തീരുമാനമാണ്.
ദൃശ്യത്തിൽ നിന്നും ദൃശ്യം 3ൽ എത്തുമ്പോൾ അതുവരെയുണ്ടാകുന്ന കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. ജോർജുകുട്ടിയേയും കുടുംബത്തേയും പ്രേക്ഷകർ ഏറ്റെടുത്തത് ആ കഥാപാത്രങ്ങളുടെ സ്വീകാര്യത കൊണ്ട് തന്നെയാണ്. ഏപ്രിൽ രണ്ടിന് ദൃശ്യം 3 എത്തുന്നതുവരേയും പ്രേക്ഷകൻ്റെ നെഞ്ചിടിപ്പും വർദ്ധിച്ചു കൊണ്ടിരിക്കും.
advertisement
ആഗോള തലത്തിൽത്തന്നെ സജീവ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ചിത്രം ഏപ്രിൽ രണ്ടിന് വേൾഡ് വൈഡായി പ്രേക്ഷർക്കു മുന്നിലെത്തും. പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും ചേർന്ന് ചിത്രത്തിൻ്റെ വേൾഡ് വൈഡ് തിയേറ്റർ റിലീസും, ഡിജിറ്റൽ റിലീസും സ്വന്തമാക്കിയിട്ടുണ്ട്. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: The costume is a shirt and mundu. There is a river behind. A black premium car is seen by the side. Mohanlal, standing in front of the car looks thoughtful. This is George Kutty's new look. This is the latest poster released for Drishyam 3, the third part of the Drishyam movie, which can be described as the first family thriller movie in Malayalam. The film, written and directed by Jeethu Joseph, is being produced by Antony Perumbavoor under the banner of Aashirvad Cinemas
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
രണ്ടാം ഭാഗം അവസാനിച്ചിടത്തു നിന്നും തുടക്കം? പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടിയുമായി ദൃശ്യം 3
Next Article
advertisement
തിരുവനന്തപുരത്ത് ഭവനരഹിതര്‍ക്ക് കോര്‍പറേഷന്‍ മുഴുവന്‍ തുക നല്‍കുന്ന വീടുകള്‍; 20 രൂപയ്ക്ക് ഭക്ഷണവുമായി അടല്‍ ക്യാന്റീൻ
തിരുവനന്തപുരത്ത് ഭവനരഹിതര്‍ക്ക് മുഴുവന്‍ തുക നല്‍കുന്ന വീടുകള്‍; 20 രൂപയ്ക്ക് ഭക്ഷണവുമായി അടല്‍ ക്യാന്റീൻ
  • തിരുവനന്തപുരത്ത് ഭവനരഹിതര്‍ക്ക് വീടുകളുടെ നിര്‍മാണത്തിന് കോര്‍പറേഷന്‍ മുഴുവന്‍ തുക നല്‍കും

  • വിശപ്പില്ലാത്ത നഗരം ലക്ഷ്യമായി 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന അടല്‍ ക്യാന്റീന്‍ പദ്ധതി ആരംഭിക്കും

  • ആരോഗ്യ-ക്ഷേമ മേഖലകള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നു

View All
advertisement