നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Dulquer Salmaan| ലോക്ക്ഡൗൺ ദുൽഖർ സൽമാനിൽ ഉണ്ടാക്കിയ മാറ്റം; പുതിയ ചിത്രങ്ങൾ വൈറൽ

  Dulquer Salmaan| ലോക്ക്ഡൗൺ ദുൽഖർ സൽമാനിൽ ഉണ്ടാക്കിയ മാറ്റം; പുതിയ ചിത്രങ്ങൾ വൈറൽ

  നീണ്ടു വളർന്ന ചുരുളൻ മുടിയുമായാണ് ദുൽഖർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

  • Share this:
   ലോക്ക്ഡൗൺ കാലം പല മാറ്റങ്ങളാണ് എല്ലാവർക്കും ഉണ്ടാക്കിയത്. മുടി നീണ്ടു, ചിലർ വണ്ണം കുറച്ചു, മറ്റു ചിലർക്ക് തടി അൽപ്പം കൂടി. ചിലരാകട്ടെ ഫിറ്റ്നസിൽ ശ്രദ്ധിച്ചു. നമ്മുടെ പ്രിയപ്പെട്ട താരങ്ങളും ഇതിൽ നിന്ന് വ്യത്യസ്തരല്ല.

   മലയാളത്തിന്റെ സൂപ്പർ താരം ദുൽഖർ സൽമാൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരക്കുന്നത്.

   നീണ്ടു വളർന്ന ചുരുളൻ മുടിയുമായാണ് ദുൽഖർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്ക് ആരാധകർക്കും നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്.

   നിരവധി താരങ്ങളും ദുൽഖറിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ചുരുളൻമുടിക്കാരുടെ ക്ലബ്ബിലേക്ക് ഒരു സൂപ്പർതാരവും കൂടി എത്തിയെന്നാണ് ചിലർ പറയുന്നത്.
   View this post on Instagram

   Rockin some curls ! #nonfilmpost #afterages #lockdownhair #imacaveman


   A post shared by Dulquer Salmaan (@dqsalmaan) on

   ദുൽഖർ സൽമാൻ നിർമിച്ച മണിയറയിലെ അശോകൻ തിരുവോണത്തിനാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഇതിനകം നെറ്റ്ഫ്ലിക്സ് ട്രെന്റിങ്ങിൽ ഒന്നാമതാണ് ചിത്രം. നവാഗതനായ ശംസു സായ്ബ സംവിധാനം ചെയ്ത ചിത്രത്തിൽ ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് നായികാ നായകന്മാർ.   ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
   Published by:Naseeba TC
   First published: