advertisement

മലയാള സിനിമയിൽ തൊഴില്‍ സമയത്തില്‍ മാറ്റം;ചിത്രീകരണ സമയം ഇനി 12 മണിക്കൂർ മാത്രം

Last Updated:

16 മണിക്കൂർ ജോലിയിൽ നിന്നും 12 മണിക്കൂർ ആക്കിയാണ് സമയ ക്രമീകരണം

ഫെഫ്ക
ഫെഫ്ക
മലയാള സിനിമാ മേഖലയിലെ വിവിധ തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ പുതുക്കിയതായി ഫെഫ്ക (FEFKA). സിനിമയിലെ തൊഴില്‍ സമവുമായി ബന്ധപ്പെട്ട പുതിയ കരാറില്‍ ഫെഫ്കയും നിര്‍മ്മാതാക്കളും ഒപ്പുവെച്ചു. ഇതുവഴി മലയാള സിനിമയുടെ ചിത്രീകരണ സമയം ഇനി 12 മണിക്കൂർ മാത്രം. സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും.
സിനിമാ നിർമാതാക്കളുടെ സംഘടനയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 16 മണിക്കൂർ ജോലിയിൽ നിന്നും 12 മണിക്കൂർ ആക്കിയാണ് സമയ ക്രമീകരണം. മറ്റ് ഇൻഡസ്ട്രികളിൽ 12 മണിക്കൂർ കോൾ ഷീറ്റ് മാത്രമാണ് നിലവിലുള്ളത്.
ഉച്ചയ്ക്കും, രാത്രി ജോലിയില്‍ അത്താഴത്തിനു ശേഷവും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. വേതന വ്യവസ്ഥകളില്‍ മാറ്റത്തിനായി തുടര്‍ ചര്‍ച്ചകള്‍ നടക്കും. രാത്രി ജോലിക്കും ഓവര്‍ടൈമിനും അധിക തുക എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം തീരുമാനം എടുക്കും. നടീ- നടന്‍മാരെയും ഉള്‍പ്പെടുത്തി പുതിയ കരാറിനും നീക്കങ്ങള്‍ ഫെഫ്ക ആരംഭിച്ചിട്ടുണ്ട്.
advertisement
പുതിയ കരാര്‍ സിനിമാ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.
Summary: FEFKA has announced that the contractual terms and conditions related to various employment sectors in the Malayalam film industry have been revised. FEFKA and the producers have signed a new agreement related to equal employment opportunities in the film industry. With this, the shooting time of Malayalam films will now be limited to 12 hours. There will also be changes in the terms and conditions of service
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാള സിനിമയിൽ തൊഴില്‍ സമയത്തില്‍ മാറ്റം;ചിത്രീകരണ സമയം ഇനി 12 മണിക്കൂർ മാത്രം
Next Article
advertisement
അമ്മായിയമ്മയെ നോക്കാൻ ജോലി രാജിവെക്കണം; ദമ്പതികളുടെ തർക്കം അവസാനിച്ചത് വിവാഹമോചനത്തിൽ
അമ്മായിയമ്മയെ നോക്കാൻ ജോലി രാജിവെക്കണം; ദമ്പതികളുടെ തർക്കം അവസാനിച്ചത് വിവാഹമോചനത്തിൽ
  • ഐടി മേഖലയിൽ ജോലി ചെയ്യുന്ന ദമ്പതികൾ കുടുംബ തർക്കങ്ങൾ കാരണം വിവാഹമോചനത്തിലേക്ക് നീങ്ങി

  • ഭർത്താവിന്റെ അമ്മയെ നോക്കാൻ ജോലി വിടണമെന്ന് നിർബന്ധം, യുവതി അതിന് തയ്യാറാകാതെ വിവാഹം തകർന്നു

  • സോഷ്യൽ മീഡിയയിൽ സംഭവത്തിന് പുരുഷാധിപത്യവും ഈഗോയും കാരണമായെന്ന് വിമർശനങ്ങൾ ഉയരുന്നു

View All
advertisement