advertisement

Thalapathy Vijay | ഭാര്യയെ അപമാനിക്കലോ ഉദ്ദേശം? ദളപതി വിജയ് ജയം രവിക്ക് പഠിക്കുന്നോ?

Last Updated:
നടൻ വിജയ്‌യുടെ ആരാധികയായി ഒരിക്കൽ ലണ്ടനിൽ നിന്നും ചെന്നൈ നഗരത്തിൽ അദ്ദേഹത്തെ കാണാനെത്തിയ യുവതിയായായിരുന്നു സംഗീത സ്വർണലിംഗം
1/6
നടൻ ദളപതി വിജയ്‌യുടെ (Thalapathy Vijay) വിവാഹമോചന വാർത്ത ഇപ്പോൾ സിനിമാ ലോകത്തെ ചൂടേറിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഭാര്യ സംഗീത സ്വർണലിംഗമാണ് വിവാഹമോചനത്തിന് മുന്നോട്ടു വന്നത്. കൂടുതൽ നടപടിക്കായി കേസ് ഏപ്രിൽ 10ലേക്ക് മാറ്റിവച്ചു. ഇതേദിവസം വിജയ് കോടതിയിൽ ഹാജരാകണം എന്നാണ് നിർദേശം. വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ, നടനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി എന്ന് പറയാം. പ്രമുഖ നായിക നടിയുടെ ഒപ്പം വിജയ് പലപ്പോഴായി നടത്തിയ യാത്രകളും മറ്റും ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ച സംഭവങ്ങളായിരുന്നു

2/6
ഇതിനിടയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം വീണ്ടും തീയാളിക്കത്താൻ അവസരം ഒരുക്കിയിരിക്കുകയാണ്. നടി തൃഷയുടെ ഒപ്പം വിജയ് ഒരു വിവാഹസ്വീകരണ ചടങ്ങിൽ പങ്കെടുത്തതാണ് വിവാദങ്ങൾക്ക് ശക്തി പകർന്നത്. ഇരുവരും ഒരേ കാറിൽ വന്നിറങ്ങുകയും, ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും, അതിനു ശേഷം അവർ രണ്ടുപേരും തിരിച്ചു ഒരേ കാറിൽ കയറി പോകുന്നതും ചേർന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനു ശേഷം ഇവർ തമ്മിൽ എന്താണ് ബന്ധം എന്ന ചർച്ച വീണ്ടും ചൂടുപിടിക്കുകയായിരുന്നു (തുടർന്ന് വായിക്കുക)

3/6
തൃഷയുമായി അടുപ്പമുണ്ട് എന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്ന വേളയിൽ തൃഷ കൃഷ്ണൻ നടനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു. അധികം വൈകാതെ, തമിഴകത്തെ വിവാദവാർത്തകളുടെ ചുരുളഴിക്കുന്ന ഗായിക സുചിത്രയുടെ വെളിപ്പെടുത്തലുകൾ എത്തിച്ചേർന്നു. അതിതീവ്ര ആരോപണങ്ങളാണ് സുചിത്ര എടുത്തുയർത്തിയത്. ഇതിൽ തൃഷ ബൈസെക്ഷ്വൽ ആണെന്നും, അവർക്ക് തമിഴ് സിനിമയിലെ മുതിർന്ന നടിയുമായി അത്തരം ബന്ധമുണ്ട് എന്നും പറഞ്ഞ സുചിത്രയുടെ വാക്കുകൾ വൈറലായി മാറി

4/6
കഴിഞ്ഞ ദിവസത്തെ സംഭവത്തിന് ശേഷം 'പാസം' ബ്രാൻഡ് അംബാസഡർ എന്ന് പോലും വിളിപ്പേരുവന്ന, കുടുംബബന്ധങ്ങളുടെ മൂല്യം ആരാധകരെ പഠിപ്പിക്കുന്ന ദളപതി വിജയ്, ചെയ്ത കാര്യം നടൻ ജയം രവി എന്ന രവി മോഹനെ ഓർമപ്പെടുത്തുന്നതാണ്. ഭാര്യ ആരതി രവിയുമായി പിരിഞ്ഞ രവി മോഹൻ, ഗായിക കെനിഷ ഫ്രാൻസിസുമായി ഏറെക്കാലമായി അടുപ്പത്തിലാണ്. വിവാഹം, ക്ഷേത്രദർശനം, സിനിമയുമായി ബന്ധപ്പെടുത്തിയ പരിപാടികൾ എന്നിവയിൽ രവി മോഹൻ പങ്കെടുത്തത് കെനിഷ ഫ്രാൻസിസിന്റെ ഒപ്പമായിരുന്നു. രവിയുടെ ഭാര്യ ആരതിയും ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. ഈ ബന്ധം നിലനിൽക്കവെയാണ് രവി മോഹൻ ഭാര്യയിൽ നിന്നും പിരിയാൻ മുതിർന്നത് എന്ന് ആരതി ആരോപിച്ചിരുന്നു

5/6
നടൻ വിജയ്‌യുടെ ആരാധികയായി ഒരിക്കൽ ലണ്ടനിൽ നിന്നും ചെന്നൈ നഗരത്തിൽ അദ്ദേഹത്തെ കാണാനെത്തിയ യുവതിയായായിരുന്നു സംഗീത സ്വർണലിംഗം. ആ പരിചയം പിൽക്കാലത്ത് പ്രണയവും വിവാഹവും വരെ എത്തിയിരുന്നു. ലണ്ടനിൽ വച്ച് രജിസ്റ്റർ ചെയ്ത വിവാഹം, ഏതാണ്ട് ഒരുവർഷത്തിന് ശേഷം ചെന്നൈ നഗരത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരം നടത്തി. വിവാഹജീവിതത്തിൽ വിജയ്, സംഗീത ദമ്പതികൾ ജെയ്‌സൺ സഞ്ജയ് എന്ന മകന്റെയും ദിവ്യ സാഷ എന്ന മകളുടെയും മാതാപിതാക്കളാണ്

6/6
നടിയുമായുള്ള അടുപ്പം കണ്ടെത്തിയ ശേഷം, ആ ബന്ധം അവസാനിപ്പിക്കണം എന്ന് സംഗീത വിജയ്ക്ക് തിട്ടൂരം നൽകിയെങ്കിലും, വാക്കിന്മേലുള്ള ഉറപ്പുകളല്ലാതെ മറ്റൊന്നും ഉണ്ടായില്ല എന്ന് അവർ ആരോപിക്കുന്നു. മക്കളുടെ വിദ്യാഭ്യാസക്കാലമായതിനാൽ, അവർക്ക് മാനസിക സമ്മർദം ഉണ്ടാവാൻ പാടില്ല എന്ന തീരുമാനത്തിന് മേൽ വിവാഹമോചനം എന്ന തീരുമാനം കഴിവതും വൈകിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു സംഗീത. ഇതിനിടയിൽ വിജയ് ഭാര്യയ്ക്ക് 250 കോടി രൂപയുടെ ഒറ്റത്തവണ നഷ്‌ടപരിഹാരം നൽകി കോടതിക്ക് പുറത്തുള്ള അനുരഞ്ജനത്തിന് ശ്രമിക്കുകയാണ് എന്ന റിപ്പോർട്ടും വന്നിരുന്നു

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement