advertisement

Nayanthara | 90 ശതമാനം അവകാശം നയൻതാരയ്ക്ക്; ബാക്കി പത്ത് വിഘ്‌നേശ്വർ ശിവകൊളുന്തിന്; കോടികൾ വിലയുള്ള പുത്തൻ ഫ്ലാറ്റ് വാങ്ങി ദമ്പതികൾ

Last Updated:
ചെന്നൈ, ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ നയൻതാരയ്ക്ക് വസ്തുവകകളുണ്ട്. കേരളത്തിലുള്ള നയൻ‌താരയുടെ തറവാട് വീട്, കേരളത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ വസ്തുവകകളിൽ ഒന്നാണ്
1/6
വർഷങ്ങളായുള്ള സിനിമാ ജീവിതത്തിനിടെ സ്വന്തമാക്കിയ കോടിക്കണക്കിന് സ്വത്തുക്കളുടെ ഉടമയാണ് നടി നയൻ‌താര (Nayanthara). ഒന്നിലേറെ നഗരണങ്ങളിൽ നയൻതാരയ്ക്ക് സ്വന്തമായി വീടുകളും ബംഗ്ളാവുകളും ഉണ്ട്. കേരളം, ചെന്നൈ, ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ നയൻതാരയ്ക്ക് വസ്തുവകകളുണ്ട്. കേരളത്തിലുള്ള നയൻ‌താരയുടെ തറവാട് വീട്, കേരളത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ വസ്തുവകകളിൽ ഒന്നാണ്. വിശേഷാവസരങ്ങളിൽ നയൻ‌താര ഇവിടെ സന്ദർശകയായി എത്തി അച്ഛനമ്മമാരോടൊപ്പം സമയം ചിലവിടാറുണ്ട്. ഹൈദരാബാദിലെ ബൻജാര കുന്നുകളിൽ രണ്ടു വീടുകളാണ് നയൻതാരയ്ക്ക് ഉള്ളത്. ഇതിൽ ഓരോന്നും 15 കോടി രൂപ മൂല്യമുള്ളതാണ്

2/6
അതിലെല്ലാമുപരി, നയൻ‌താര ഒരു പുത്തൻ ഫ്ലാറ്റ് സ്വന്തമാക്കിയതിന്റെ വിവരം കൂടി പുറത്തുവന്നുകഴിഞ്ഞു. ചെന്നൈയിലെ പ്രശസ്തർക്ക് മാത്രം വീടുകളുള്ള ഇടം എന്ന് പുകൾപെറ്റ പോയസ് ഗാർഡനിലാണ് നയൻ‌താരയുടെ രണ്ടുനില ഡ്യൂപ്ളെക്സ് ഫ്ലാറ്റ്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിത, നടൻ രജനീകാന്ത് തുടങ്ങിയവർക്ക് ഇവിടെ സ്വന്തമെന്നു പറയാൻ വീടുണ്ട്. അവിടേയ്ക്കാണ് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറിന്റെ കടന്നുവരവ്. ചെന്നൈ തേനാംപേട്ടു മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് (തുടർന്ന് വായിക്കുക)

3/6
ഈ വസ്തുവിന്റെ 90 ശതമാനവും നടി നയൻ‌താരയുടെ പേരിലും ബാക്കി 10 ശതമാനം വിഘ്‌നേശ്വർ ശിവകൊളുന്തിന്റെയും പേരിലാണ്. നയൻ‌താരയുടെ ഭർത്താവ് വിഘ്‌നേശ് ശിവന്റെ മുഴുവൻ പേരാണിത്. എട്ട് റിസർവ്ഡ് പാർക്കിംഗ് മേഖലകൾ കൂടി ഉൾപ്പെട്ടതാണ് ഈ അപാർട്മെന്റ്. ഇതേ സ്ഥലത്ത് 2024ൽ നടൻ ധനുഷ് ഒരു ഭവനം സ്വന്തമാക്കിയ വാർത്ത വൈറലായിരുന്നു. 150 കോടി രൂപ വിലമതിക്കുന്ന ഒരു ഫ്ലാറ്റാണ് ധനുഷ് സ്വന്തമാക്കിയത്. ഇനി നടി നയൻ‌താരയുടെ പുത്തൻ ഫ്ലാറ്റിന്റെ വിശേഷങ്ങൾ അറിയാം

4/6
ചെന്നൈയിലെ പോയസ് ഗാർഡനിലെ 'ലെഗസി' എന്ന പ്രോപ്പർട്ടിയിലെ നാലും അഞ്ചും നിലകളിലാണ് നയൻ‌താരയുടെ ഫ്ലാറ്റ്. സാപ്കീ കണ്ടെത്തിയ രേഖകൾ പ്രകാരം, ഈ ഫ്‌ളാറ്റുകളുടെ വില 31.5 കോടി രൂപയാണ്. ഈ ഫ്ളാറ്റുകൾക്ക് 14,369 സ്‌ക്വയർ ഫീറ്റ് ബിൽറ്റ് അപ്പ് ഏരിയ, വിഭജിക്കാത്ത മേഖലകളിലെ 5,308 സ്‌ക്വയർ ഫീറ്റ് സ്ഥലം എന്നിവയാണുള്ളത്. ഒരു സ്‌ക്വയർ ഫീറ്റിന് 21,946 രൂപയാണ് മൂല്യം എന്ന് രേഖകളിൽ കാണുന്നു. ലാൻഡ്മാർക് മെട്രോ പ്രോജെക്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വില്പനക്കാരുടെ പേരിലെ വില്പനരേഖ 2025 ഡിസംബർ 15ന് രജിസ്റ്റർ ചെയ്തിരിക്കുന്നു

5/6
വിവാഹം കഴിഞ്ഞതില്പിന്നെ നയൻ‌താരയും വിഘ്‌നേശ് ശിവനും നിരവധി പ്രോജക്ടുകളുടെ ഭാഗമായിട്ടുണ്ട്. ഇരുവരും ചേർന്ന് സിനിമയ്ക്ക് പുറത്തുള്ള ബിസിനസുകളിൽ പങ്കാളികളാണ്. ഇതിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് നയൻ സ്കിൻ എന്ന നയൻ‌താരയുടെ സ്കിൻകെയർ ഉൽപ്പന്നമാണ്. ഓൺലോക്കിനെ സ്റ്റോർ വഴി ആരംഭിച്ച ഈ ബിസിനസ് വിജയകരമായി നടന്നു വന്നിരുന്നു. റൗഡി പിക്ചേഴ്സ് എന്ന നിർമാണ കമ്പനിയുടെ ഉടമകൾ കൂടിയാണ് നയൻ‌താരയും വിഘ്‌നേശ് ശിവനും. 'നാനും റൗഡി താൻ' എന്ന സിനിമയുടെ സെറ്റിൽ കണ്ടുമുട്ടിയ ഇവർ, ആ ഓർമയ്ക്കായാണ് നിർമാണ കമ്പനിക്ക് ഈ പേര് നൽകിയത്

6/6
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പരാമർശിക്കുന്ന നൈറ്റ് ഫ്രാങ്ക് ഇന്ത്യ റിപ്പോർട്ടിൻപ്രകാരം, 2025ൽ ചെന്നൈയിലെ ഭൂവില ഉയർന്ന പ്രവണതയാണ് കണ്ടുവന്നത്. സ്ക്വയർഫീറ്റിന് 5,135 രൂപ എന്ന നിരക്കിൽ ഏഴു ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കൂടുതലും തൊഴിൽപരമായ ആവശ്യങ്ങൾക്ക് വേണ്ടി നഗരത്തിൽ താമസിക്കാനെത്തുന്നവരുടെ ഡിമാൻഡ് അനുസരിച്ചാണ് വിലയിലെ വ്യതിയാനങ്ങൾ രേഖപ്പെടുത്തുക. ഐ.ടി., ജി.സി.സി. ഇക്കോസിസ്റ്റങ്ങളുടെ സ്വാധീനം ഈ മേഖലയിൽ ഒരുപാടുണ്ട്

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement