സാന്ദ്ര തോമസിന് നേരെ വധഭീഷണി മുഴക്കിയ അംഗത്തെ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് യൂണിയൻ സസ്‌പെൻഡ് ചെയ്തു

Last Updated:

ഫെഫ്കയുടെ നേതൃത്വത്തിലുള്ള പലരേയും അസമയത്ത് ഫോണിൽ വിളിച്ച് ഇയാൾ അധിക്ഷേപിച്ചിട്ടുണ്ട് എന്ന് സംഘടന

സാന്ദ്ര തോമസ്
സാന്ദ്ര തോമസ്
ചലച്ചിത്ര നിർമാതാവായ സാന്ദ്ര തോമസിനെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ വധഭീഷണി മുഴക്കിയ പ്രൊഡക്ഷൻ കൺഡ്രോളർക്കെതിരെ നടപടിയുമായി ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ. റെനി ജോസഫിനെ യൂണിയന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി സംഘടനയുടെ ഔദ്യോഗിക പ്രസ്താവനയിൽ ജനറൽ സെക്രട്ടറി ഷിബു ജി. സുശീലൻ അറിയിച്ചു.
'ഞങ്ങളുടെ അംഗമായ റെനി ജോസഫ് നിർമ്മാതാവ് ശ്രീമതി. സാന്ദ്രാ തോമസിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നവകാശപ്പെടുന്ന ഒരു വോയ്സ് നോട്ട് ഞങ്ങളുടെ പൊതു ഗ്രൂപ്പിൽ മാർച്ച് മാസത്തിലാണ് പോസ്റ്റ് ചെയ്യുന്നത്. 20.03.2025 മുതൽ ഇലെക്ഷൻ വിജ്ഞാപനം നിലനിൽക്കുന്ന കാലയളവിൽ ടി പോസ്റ്റ് രാത്രി ഏറെ വൈകിയാണ് റെനി ജോസഫ് ഗ്രൂപ്പിലിടുന്നത്. ഈ അംഗം മദ്യലഹരിയിൽ സ്ഥിരമായി ഇത്തരം പരാമർശങ്ങൾ പലരേയും കുറിച്ച് നടത്തുന്നയാളാണ്. ഫെഫ്കയുടെ നേതൃത്വത്തിലുള്ള പലരേയും അസമയത്ത് ഫോണിൽ വിളിച്ച് ഇയാൾ അധിക്ഷേപിച്ചിട്ടുണ്ട്. യൂണിയൻ നേതൃത്വം നടത്തിയ അന്വേഷണത്തിൽ ഇയാൾ സ്വഭാവ വൈകല്യ ത്തിന് ചികിത്സക്ക് വിധേയനാകുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞു.
advertisement
ശ്രീമതി. സാന്ദ്രയെ സംബന്ധിക്കുന്ന പോസ്റ്റ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ ഗ്രൂപ്പിൽ നിന്ന് മാറ്റുകയും റെനി ജോസഫിനെ അന്തിമമായി താക്കീത് ചെയ്യുകയും ചെയ്തു. മെയ് ഒന്നിന് ചേർന്ന ഞങ്ങളുടെ പൊതുയോഗവും ഈ വിഷയം ചർച്ച ചെയ്യുകയും, ഇനിയും ഇത്തരം നിലപാടുകൾ ആവർത്തിച്ചാൽ യൂണിയനിൽ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് കൃത്യമായ താക്കീതും ടി അംഗത്തിന് നൽകുകയുണ്ടായി.
ഇന്ന് മാധ്യമവാർത്തകളിലൂടെ ശ്രീമതി. സാന്ദ്രാ തോമസിന് റെനി ജോസഫിൽ നിന്ന് ക്രിമിനൽ സ്വഭാവമുള്ള ഭീഷണി യഥാർത്ഥത്തിൽ ഉണ്ടായതാണെന്ന് മനസ്സിലാക്കിയ ഫെഫ്ക സ്റ്റിയറിങ്ങ് കമ്മിറ്റി, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് യൂണിയൻ നേതൃത്വത്തിനോട് ടി അംഗത്തിനെതിരെ ഉടനടി അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയുണ്ടായി. ആയതിനാൽ, റെനി ജോസഫിനെ യൂണിയന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി അറിയിക്കുന്നു'.
advertisement
Summary: Reni Joseph, who raised death threat against producer Sandra Thomas in a WhatsApp group, is suspended from the union of production executives of FEFKA pending enquiry
മലയാളം വാർത്തകൾ/ വാർത്ത/Film/
സാന്ദ്ര തോമസിന് നേരെ വധഭീഷണി മുഴക്കിയ അംഗത്തെ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് യൂണിയൻ സസ്‌പെൻഡ് ചെയ്തു
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement