advertisement

അഞ്ചാം പാതിര, തല്ലുമാല നിർമാതാവിന് മൂന്നാമത്തെ കണ്മണി; ആഷിഖ് ഉസ്മാൻ്റെ കുഞ്ഞിന് പേരിട്ടു

Last Updated:

പുതുമയുള്ള സംവിധായകരെയും വ്യത്യസ്ത ആശയങ്ങളെയും പിന്തുണയ്ക്കുന്നതിൽ ആഷിഖ് ഉസ്മാൻ ശ്രദ്ധേയനാണ്

ആഷിഖ് ഉസ്മാനും കുടുംബവും
ആഷിഖ് ഉസ്മാനും കുടുംബവും
മലയാള സിനിമയുടെ സൂപ്പർ ഹിറ്റ് നിർമ്മാതാക്കളിൽ ഒരാളായ ആഷിഖ് ഉസ്മാൻ (Ashiq Usman) മൂന്നാമത്തെ കുഞ്ഞ് പിറന്ന സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 2013-ൽ പുറത്തിറങ്ങിയ 'അരികിൽ ഒരാൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് വ്യത്യസ്തത നിറഞ്ഞ കഥകളും പുതുമയുള്ള സിനിമകളും നിർമ്മിച്ച് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു.
മിലി, ഹാപ്പി ജേർണി, വർണ്യത്തിൽ ആശങ്ക, അഞ്ചാം പാതിരാ, തല്ലുമാല, അള്ളു രാമേന്ദ്രൻ, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് തുടങ്ങിയ നിരവധി ഹിറ്റ് സിനിമകൾ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ബാനറിൽ എത്തിയവയാണ്. പുതുമയുള്ള സംവിധായകരെയും വ്യത്യസ്ത ആശയങ്ങളെയും പിന്തുണയ്ക്കുന്നതിൽ ആഷിഖ് ഉസ്മാൻ ശ്രദ്ധേയനാണ്. ഇപ്പോൾ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ നിർമ്മാണത്തിലാണ് അദ്ദേഹം.
ഭാര്യ ഖദീജ അഷ്റഫിനൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ആഷിഖ് ഉസ്മാൻ, ഫർദീൻ, സോയ എന്നീ രണ്ട് മക്കളുടെ അച്ഛനാണ്. ഇപ്പോഴിതാ കുടുംബത്തിലേക്ക് മൂന്നാമത്തെ കുഞ്ഞ് കൂടി എത്തിയ സന്തോഷം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
advertisement



 










View this post on Instagram























 

A post shared by Ashiq Usman (@ashiqusman)



advertisement
സർഹാൻ ആഷിഖ് ഉസ്മാൻ എന്ന പേരാണ് മകന് നൽകിയിരിക്കുന്നത്. 2026 ജനുവരി 31-നാണ് കുഞ്ഞ് ജനിച്ചത്. “രണ്ടിൽ നിന്നും മൂന്നിലേക്ക്… ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുന്നു. ഞങ്ങളുടെ കുഞ്ഞു മാലാഖയെ ഈ ലോകത്തേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.” എന്നായിരുന്നു ആഷിഖ് ഉസ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിനിമാ രംഗത്തുള്ള നിരവധി താരങ്ങളും സഹപ്രവർത്തകരും ആശംസകളുമായി രംഗത്തെത്തി. അഭിനേതാക്കളും സംവിധായകരും നിർമാതാക്കളും ഉൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ കുടുംബത്തിന് ആശംസകൾ നേർന്ന് കമന്റ് ചെയ്തു.
advertisement
Summary: Ashiq Usman, one of the super hit producers of Malayalam cinema, announced the happy news of the birth of his third child on social media. Ashiq Usman, who leads a happy family life with his wife Khadija Ashraf, is the father of two children, Fardeen and Zoya
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അഞ്ചാം പാതിര, തല്ലുമാല നിർമാതാവിന് മൂന്നാമത്തെ കണ്മണി; ആഷിഖ് ഉസ്മാൻ്റെ കുഞ്ഞിന് പേരിട്ടു
Next Article
advertisement
മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ അമ്മ മരിച്ചു
മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ അമ്മ മരിച്ചു
  • കണ്ണൂരിൽ മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞതിനെ തുടർന്ന് അമ്മ മരിച്ചു

  • വയോധിക ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റു, ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു

  • മകൻ സജീവനെ പോലീസ് അറസ്റ്റ് ചെയ്തു, മദ്യലഹരിയിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു

View All
advertisement