advertisement

മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ അമ്മ മരിച്ചു

Last Updated:

സംഭവത്തിൽ മകൻ സജീവനെ (58)നേരത്തെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ അമ്മയെ ഉപദ്രവിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം

ശാന്ത
ശാന്ത
കണ്ണൂർ: കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പള്ളിയാന്മൂല വി ശാന്ത (88) ആണ് മരിച്ചത്. ആക്രമണത്തിൽ വി ശാന്തയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ മകൻ സജീവനെ (58)നേരത്തെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ അമ്മയെ ഉപദ്രവിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
പള്ളിയാംമൂലയിലെ വീട്ടിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ശാന്തയെ മദ്യപിച്ചെത്തിയ മകൻ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. തലയടിച്ച് വീണ ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
സജീവൻ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ ചെലവിനു കൊടുക്കാത്തതിനെ കുറിച്ച് ചോദിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു.
Summary: An 88-year-old woman, V. Santha, passed away on Tuesday morning at a hospital in Kannur after being brutally assaulted by her son. The incident occurred last Wednesday night at their residence in Palliyamoola. The victim’s son, Sajeevan (58), arrived home in an intoxicated state and allegedly threw his mother off the veranda while she was sitting in a chair.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ അമ്മ മരിച്ചു
Next Article
advertisement
മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ അമ്മ മരിച്ചു
മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ അമ്മ മരിച്ചു
  • കണ്ണൂരിൽ മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞതിനെ തുടർന്ന് അമ്മ മരിച്ചു

  • വയോധിക ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റു, ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു

  • മകൻ സജീവനെ പോലീസ് അറസ്റ്റ് ചെയ്തു, മദ്യലഹരിയിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു

View All
advertisement