Happy Birthday Adoor Gopalakrishnan| വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് 80ാം പിറന്നാൾ

Last Updated:

എൺപതു തികയുന്നത് മലയാളി മനസ്സിൽ പ്രണയമുണ്ടാക്കിയ ആൾക്കാണ്. സിനിമയോടും പെണ്ണുങ്ങളോടും ചേർന്നിരിക്കാൻ മലയാളി പുരുഷനെ പഠിപ്പിച്ചയാൾക്ക്...

അടൂർ ഗോപാലകൃഷ്ണൻ
അടൂർ ഗോപാലകൃഷ്ണൻ
അടൂർ ഗോപാലകൃഷ്ണന് ഇന്ന് എൺപതാം പിറന്നാൾ. ലോകത്തിന് ഇന്ന് അടൂർ എന്നാൽ ഒരു സ്ഥലപ്പേരല്ല. മലയാള സിനിമയുടെ വിലാസം തന്നെയാണ്. മലയാളം എന്നൊരു ഭാഷയുണ്ടെന്ന് ലോകത്തെ അറിയിച്ചയാൾ എന്നു അടൂരിനെ നിസംശയം വിളിക്കാം. എൺപതു തികയുന്നത് മലയാളി മനസ്സിൽ പ്രണയമുണ്ടാക്കിയ ആൾക്കാണ്. സിനിമയോടും പെണ്ണുങ്ങളോടും ചേർന്നിരിക്കാൻ മലയാളി പുരുഷനെ പഠിപ്പിച്ചയാൾക്ക്...
അത്രയേറേ ആകാംക്ഷ ഉയർത്തുന്ന ഒരു ഇൻട്രോ ആദ്യമായിരുന്നു ഇന്ത്യൻ സിനിമയിൽ. അതും സംഗീതത്തിന്റെ പൊടിപോലും ഇല്ലാതെ സ്വാഭാവിക ശബ്ദങ്ങൾ മാത്രം ഉപയോഗിച്ച്. നാലു ദേശീയ പുരസ്‌കാരങ്ങളുമായി അടൂർ എന്ന വിശ്വചലച്ചിത്രകാരൻ വരവറിയിച്ച സിനിമ. ആഗോള സിനിമ ഒരു മരണരംഗത്തിന്റെ സ്വാഭാവികത കണ്ട് അമ്പരന്നു നിന്നു, ആ സിനിമയുടെ ക്‌ളൈമാക്‌സിൽ.
advertisement
എട്ടാം വയസ്സിൽ നാടകാഭിനയം തുടങ്ങിയ ഒരാൾ സ്വയംവരത്തിലൂടെ തന്റെ ജന്മദൗത്യം ലോകത്തെ അറിയിക്കുകയായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ രണ്ടു സഹപാഠികൾക്കൊപ്പം ചേർന്ന് ആർഎൻജി എന്ന നാടകക്കമ്പനി തുടങ്ങി. പിന്നെ കൈനിക്കര കുമാരപിളളയുടെ നാടകത്തിൽ യൂദാസായുള്ള അഭിനയം. ശേഷം ജി ശങ്കരപ്പിള്ളയുടെ കീഴിൽ മധുര ഗാന്ധിഗ്രാമിൽ നിന്നു കിട്ടിയ നാടകപാഠങ്ങൾ. ഹിന്ദി അറിയാത്തതിനാൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ഉപേക്ഷിച്ചു പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് യാദൃശ്ചികമായി എത്തിയ ആൾ. അതും പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കുമായി.
advertisement
സ്വയംവരം ചെയ്യും മുൻപേ ചിത്രലേഖ എന്ന ഫിലിം സൊസൈറ്റി സ്ഥാപിച്ച് മലയാളികളെ സിനിമ കാണാൻ പഠിപ്പിച്ചിരുന്നു അടൂർ.
കൊടിയേറ്റത്തിന്റെ തിരക്കഥ കേട്ടെഴുതാൻ എത്തിയ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായിരുന്നു ഗോപി.. ആ ഗോപിയെ നായകനാക്കിയ തീരുമാനമാണ് അടൂരിന്റെ സാഹസികതയുടെ അടയാളം. പിന്നെ അതിഭീകരമായ അനുഭവങ്ങളുമായി എലിപ്പത്തായം. കണ്ടവർ കണ്ടവർ വിറങ്ങലിച്ചുപോയ ഭാവുകത്വം. മലയാളി പ്രമാണിമാരുടെ അലസത അടൂരിനെപ്പോലെ പകർത്തിയ മറ്റൊരുണ്ട്.
advertisement
ഋതിക് ഘട്ടക്കും സത്യജിത് റായിയും മൃണാൾ സെന്നും അടുത്ത സുഹൃത്തുക്കൾ. രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ നെറുകയിൽ തന്നെയാണ് അടൂർ.
വിധേയന്മാരെ സൃഷ്ടിക്കാനല്ല സിനിമയെന്ന് പ്രവൃത്തിയിലൂടെ പ്രഖ്യാപിച്ചയാൾ എൺപതാം പിറന്നാൾ ദിനത്തിലും ആർക്കുമുന്നിലും മുന്നിലും കെട്ടുന്നില്ല, മതിലുകൾ....
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Adoor Gopalakrishnan| വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് 80ാം പിറന്നാൾ
Next Article
advertisement
അയല്‍ക്കാരന്റെ പേര് പട്ടിക്കിട്ടു; എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്ന് കേസ്
അയല്‍ക്കാരന്റെ പേര് പട്ടിക്കിട്ടു; എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്ന് കേസ്
  • ഇന്‍ഡോറില്‍ അയല്‍ക്കാരന്റെ പേര് നായക്ക് ഇട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം, പോലീസ് കേസെടുത്തു.

  • പട്ടിക്ക് 'ശര്‍മ' എന്ന് പേരിട്ടതില്‍ അയല്‍ക്കാരന്‍ അസ്വസ്ഥരായതോടെ തര്‍ക്കം അക്രമാസക്തമായി.

  • വിരേന്ദ്ര ശര്‍മയും ഭാര്യ കിരണും സമര്‍പ്പിച്ച പരാതിയില്‍ ഭൂപേന്ദ്ര സിംഗിനും കൂട്ടാളികള്‍ക്കുമെതിരെ കേസ്.

View All
advertisement