Dunki | 'ലുട് പുട് ഗയ' അർജിത് സിംഗിന്റെ ആലാപനത്തിൽ ഷാരൂഖ് ഖാൻ; ഡങ്കിയിലെ ആദ്യ ഗാനം

Last Updated:

'ലുട് പുട് ഗയ' എന്നു തുടങ്ങുന്ന റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിംഗ് ആണ്

ഡങ്കി
ഡങ്കി
ഷാരുഖ് ഖാൻ, രാജ് കുമാർ ഹിരാനി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം ഡങ്കിയിലെ (Dunki) ആദ്യ ഗാനം പുറത്തിറങ്ങി. ‘ലുട് പുട് ഗയ’ എന്നു തുടങ്ങുന്ന റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിംഗ് ആണ്. മനുവിന്റെയും, ഹാർഡിയുടെയും പ്രണയം പറയുന്ന ഈ ഗാനത്തിന് സ്വാനന്ദ് കിർകിരെയും, ഐ പി സിങ്ങും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. ഗാനത്തിന്റെ സംഗീതസംവിധാനം പ്രീതം നിർവഹിച്ചിരിക്കുന്നു.
നാല് സുഹൃത്തുക്കളുടെ ഹൃദയസ്പർശിയായ കഥയിലൂടെ വിദേശത്ത് എത്താനുള്ള അവരുടെ അന്വേഷണമാണ് ഹിരാനി ഡങ്കിയിലൂടെ പറയുന്നത്. ഷാരുഖ് ഖാനും തപ്സി പന്നുവിനുമൊപ്പം വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ തുടങ്ങിയ നടീനടന്മാരും ചിത്രത്തിൽ ഉണ്ട്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിൻറെ ബാനറിൽ രാജ്കുമാർ ഹിരാനി ഫിലിംസും ജിയോ സ്റ്റുഡിയോയും ചേർന്നാണ് ഡങ്കി നിർമ്മിക്കുന്നത്. ചിത്രം ഡിസംബർ 21ന് തിയേറ്ററുകളിൽ എത്തും. കേരള പ്രൊമോഷൻ- പപ്പറ്റ് മീഡിയ.
advertisement
Summary: First song from the movie Dunki featuring Shah Rukh Khan has been dropped. It is sung by Arjit Singh
മലയാളം വാർത്തകൾ/ വാർത്ത/Film/
Dunki | 'ലുട് പുട് ഗയ' അർജിത് സിംഗിന്റെ ആലാപനത്തിൽ ഷാരൂഖ് ഖാൻ; ഡങ്കിയിലെ ആദ്യ ഗാനം
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement