മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേക്ക്; അരങ്ങേറ്റം തമിഴ് ചിത്രത്തിലൂടെ
- Published by:Sarika N
- news18-malayalam
Last Updated:
സംവിധായകൻ ലോഗൻ ഒരുക്കുന്ന ക്രിക്കറ്റ് ആസ്പദമാക്കിയുള്ള സിനിമയിലാണ് സുരേഷ് റെയ്‌നയുടെ അരങ്ങേറ്റം
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേക്ക് ചുവടുവെക്കുന്നു. ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് താരം തന്റെ എക്‌സ് അക്കൗണ്ടിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന വിവരം പ്രഖ്യാപിച്ചത്. സംവിധായകൻ ലോഗൻ ഒരുക്കുന്ന ക്രിക്കറ്റ് ആസ്പദമാക്കിയുള്ള സിനിമയിലാണ് സുരേഷ് റെയ്‌നയുടെ അരങ്ങേറ്റം. മാൻ കരാട്ടെ, റെമോ, ഗെതു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് പേരുകേട്ട സംവിധായകനാണ് ലോഗൻ.
From cricket fields to Kollywood frames bringing Chennai’s spirit with me.
Proud to join this new journey with @DKSoffl @kgfsportz #DKSProductionNo1 #DreamKnightStories#KGFEntertainment https://t.co/JdC8kYh3C3
— Suresh Raina🇮🇳 (@ImRaina) July 4, 2025
advertisement
പുതിയ പ്രൊഡക്ഷൻ ഹൗസായ ഡ്രീം നൈറ്റ് സ്റ്റോറീസ്, റെയ്‌നയുടെ ആദ്യ ചിത്രമായ പ്രൊഡക്ഷൻ നമ്പർ 1 പ്രഖ്യാപിക്കുന്ന ടീസർ വീഡിയോ പുറത്തിറക്കി. തമിഴ് സിനിമാ മേഖലയിലെ നിരവധി ആദരണീയരായ താരങ്ങൾ പങ്കെടുത്ത പരിപാടിയിലാണ് ടീസർ പുറത്തിറക്കിയത്. ക്രിക്കറ്റ് മൈതാനത്ത് ആർപ്പുവിളികൾക്കിടയിൽ ഒരാൾ നടക്കുന്നതും തുടർന്ന് റെയ്‌നയുടെ ഒരു സൈഡ് പ്രൊഫൈൽ വെളിപ്പെടുത്തുന്നതും പ്രൊമോയിൽ കാണാം. ക്രിക്കറ്റ് മൈതാനത്ത് ആർപ്പുവിളികൾക്കിടയിൽ ഒരാൾ നടക്കുന്നതും തുടർന്ന് റെയ്‌നയുടെ ഒരു സൈഡ് പ്രൊഫൈൽ വെളിപ്പെടുത്തുന്നതും പ്രൊമോയിൽ കാണാം.
advertisement
ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സന്ദീപ് കെ. വിജയ് ആണ് ഛായാഗ്രാഹകൻ. ടി. മുത്തുരാജ് പ്രൊഡക്ഷൻ ഡിസൈനറാണ്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ, സന്തോഷ് നാരായണൻ സംഗീതസംവിധാനം നിർവഹിക്കും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
July 06, 2025 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേക്ക്; അരങ്ങേറ്റം തമിഴ് ചിത്രത്തിലൂടെ