മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍ എന്ന ചാക്കോച്ചന്‍. ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയിരുന്നു. ഇന്നിപ്പോള്‍ വ്യത്യസ്തമായ വേഷങ്ങളും ഭാവങ്ങളും കൊണ്ട് മലയാള മണ്ണിനെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ചാക്കോച്ചന്‍.
കുഞ്ചാക്കോയുടെ പിറന്നാള്‍ ദിനമായ ഇന്ന് ഒട്ടേറെ പേരാണ് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിന്റെ ആശംസയാണ് ഇപ്പോള്‍ വൈറലാവുന്നത്. 'വണ്‍ ഓഫ് ദ ട്രൂ ഹീറോസ് എന്നാണ് ഗീതു ചാക്കോച്ചനെ വിശേഷിപ്പിച്ചിരിക്കുന്നത്.
യഥാര്‍ത്ഥ നായകന്‍മാരില്‍ ഒരാള്‍; റീലില്‍ മാത്രമല്ല, റിയല്‍ ലൈഫിലുമെന്ന് കുറിപ്പിനോടൊപ്പം താരവും മകന്‍ ഇസുവുമൊപ്പമുള്ള ചിത്രവും ഗീതു പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
ഫാസിലിന്റെ സംവിധാനത്തിലുള്ള 'ധന്യ'യെന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബൻ കുഞ്ചാക്കോയായിരുന്നു 1981ല്‍ 'ധന്യ' നിര്‍മിച്ചത്. 1997ല്‍ ഒരു പ്രണയ ചിത്രത്തിലെ നായകനെ തേടിയപ്പോള്‍ ഫാസിലിന്റെ ഓര്‍മയിലേക്ക് എത്തിയത് കുഞ്ചാക്കോ ബോബന്റെ മുഖം. അങ്ങനെ അനിയത്തിപ്രാവില്‍ നായകനായി.
അതേ സമയം തീവണ്ടി സംവിധായകൻ ഫെല്ലിനി ടി പി ഒരുക്കുന്ന തമിഴ് - മലയാളം ചിത്രമായ 'ഒറ്റ്' കുഞ്ചാക്കോ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രീകരണം ഗോവയിൽ ആരംഭിച്ചു. കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. തെലുഗ് താരമായ ഈഷ റെബ്ബെയാണ് നായിക.
'ഒറ്റ്' ചിത്രീകരണം ആരംഭിച്ചത് ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ചാക്കോ ബോബൻ അറിയിച്ചത്. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾക്ക് ഒപ്പം കുഞ്ചാക്കോ ബോബൻ കുറിച്ചത് ഇങ്ങനെ. 'ഒറ്റ്നായി ഫെലിനി, ഷാജി നടേശൻ (ഓഗസ്റ്റ് സിനിമാസ്), ആര്യ എന്നിവരുമായി കൈകോർക്കുന്നു. ഇത് ഒരേസമയം എന്റെ ആദ്യത്തെ തമിഴ് സിനിമയായ 'റെൻഡഗാം' ആയും ചിത്രീകരിക്കപ്പെടുന്നു. എക്കാലത്തെയും ആകർഷണീയതുമ സ്റ്റൈലിഷുമായ അരവിന്ദ് സ്വാമിയൊടെത്ത് ഇന്ന് ഗോവയിൽ ചിത്രീകരണം ആരംഭിക്കുന്നു' - കുഞ്ചാക്കോ ബോബൻ കുറിച്ചു.
മലയാളത്തിനൊപ്പം തമിഴിലും ചിത്രം ഒരുങ്ങുന്നതിനാൽ ഇരു ഭാഷകളിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കും. ത്രില്ലർ പശ്ചാത്തലത്തിലാണ് സിനിമയെന്നാണ് റിപ്പോർട്ടുകൾ. അരവിന്ദ് സ്വാമി ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന റിപ്പോർട്ടുകളും ഉയരുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സജീവ് ആണ്.
ദ ഷോ പീപ്പിൾസിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Geetu Mohandas, Kunchacko Boban