ഇതാണാ ചിത്രം; നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ് വേഷമിടുന്ന ചിത്രം 'ഹായ് ഗൈസ്'

Last Updated:

'ഡ്യൂപ്ലിക്കേറ്റ് അല്ല ഒറിജിനലാ' എന്ന ഡയലോഗ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്

'ഹായ് ഗയ്സ്' ടീം
'ഹായ് ഗയ്സ്' ടീം
'ഡ്യൂപ്ലിക്കേറ്റ് അല്ല ഒറിജിനലാ' എന്ന ഡയലോഗ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. നടൻ ഇന്നസെന്റിന്റെ കൊച്ചുമകനായ ജൂനിയർ ഇന്നസെന്റിന്റെ സിനിമാ പ്രവേശവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു ഈ പരാമർശം. നടൻ ഇന്നസെൻ്റിൻ്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ്, നടൻ ടിനി ടോമിൻ്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും നടനുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ, അക്വാ ടോണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ.എം. എലിയാസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഹായ് ഗയ്സ്' (Hai Guys) എന്ന സിനിമയുടെ പൂജാ കർമ്മം, തൃശൂർ പുതുക്കാട് വച്ച് നടന്നു.
പുതുക്കാട് നിയോജകമണ്ഡലം എംഎൽഎ കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റവ. ഫാദർ പോൾ തേക്കാനത്ത് ആദ്യ തിരി തെളിയിച്ചു.
രാഷ്ട്രീയ-സാമൂഹിക- ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ടിനി ടോം, ബിജു കുട്ടൻ, സുനിൽ സുഖദ, കലാഭവൻ നിയാസ്, നിർമ്മൽ പാലാഴി, ബെന്നി കലാഭവൻ, ഡയാന ഹമീദ്, സ്മിനു തുടങ്ങിയ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
തൃക്കുക്കാരൻ ഫിലിംസിൻ്റെ ബാനറിൽ ജോസഫ് തൃക്കുക്കാരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവഹിക്കുന്നു.
advertisement
സുഭാഷ് പോണോളി എഴുതിയ വരികൾക്ക് ആർ.എൽ.വി. പ്രമോദ് ചെറുവത്തൂർ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ- മുകേഷ് തൃപ്പൂണിത്തുറ, കല- ഷിജു കോഴിക്കോട്, മേക്കപ്പ്- സുധീഷ് നാരായണൻ, കോസ്റ്റ്യൂംസ്- സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹരിശ്രീ ബാബുരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Grandson of actor Innocent, Innocent Sonnet is making his acting debut in the Malayalam movie 'Hai Guys'. The movie has also got son of actor Tini Tom and producer NM Badusha making their entry to Malayalam cinema. Pooja ceremony was recently performed in Thrissur. Images and videos from the event have been doing the rounds on the internet
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇതാണാ ചിത്രം; നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ് വേഷമിടുന്ന ചിത്രം 'ഹായ് ഗൈസ്'
Next Article
advertisement
ശബരിമല സ്വർണക്കൊള്ളയിൽ ‘ഡി മണിയെ’ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു‌
ശബരിമല സ്വർണക്കൊള്ളയിൽ ‘ഡി മണിയെ’ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു‌
  • ശബരിമല സ്വർണക്കൊള്ളയിൽ ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വീട്ടിലും പരിശോധന നടത്തി

  • തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ ഡി മണിയുടെ യഥാർത്ഥ പേര് ബാലമുരുകൻ ആണെന്ന് എസ്‌ഐടി സ്ഥിരീകരിച്ചു

  • ഡി മണിയുടെ സുഹൃത്ത് ശ്രീകൃഷ്ണന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി, ഇരുവരെയും ചോദ്യം ചെയ്തു

View All
advertisement