51 വോട്ടിൽ ബിജെപി തലസ്ഥാനം പിടിച്ചു; വിവി രാജേഷ് മേയർ; 2 കോൺഗ്രസ് വോട്ട് അസാധു

Last Updated:

സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് വോട്ട് ചെയ്തു

മേയറായി ചുമതലയേറ്റശേഷം വി വി രാജേഷ്
മേയറായി ചുമതലയേറ്റശേഷം വി വി രാജേഷ്
തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് വോട്ട് ചെയ്തു. കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി. നന്തൻകോട് കൗൺസിലര്‍ കെ ആർ ക്ലീറ്റസ്, വെങ്ങാനൂര്‍ കൗൺസിലര്‍ എസ് ലതിക എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. ഒപ്പിട്ടതിലെ പിഴവാണ് കാരണം. കോൺഗ്രസ് വിമതനായി പൗണ്ട്കടവിൽ മത്സരിച്ചു വിജയിച്ച സുധീഷ് കുമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
വോട്ടെടുപ്പിന് തൊട്ടു മുൻപായി, ബിജെപി കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം സിപിഎം കൗൺസിലർ എസ് പി ദീപക് ചൂണ്ടിക്കാട്ടിയെങ്കിലും കളക്ടർ നിരസിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇക്കാര്യം ഉന്നയിക്കണമായിരുന്നു എന്ന് കളക്ടർ അനുകുമാരി പറഞ്ഞു. കയ്യടിയോടെയാണ് ബിജെപി അംഗങ്ങൾ കലക്ടറുടെ വാക്കുകളെ സ്വീകരിച്ചത്.
സത്യപ്രതിജ്ഞ കഴിഞ്ഞ് ഫോമുകളിൽ ഒപ്പിടുകയും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കളക്ടർ പറഞ്ഞു. തുടർന്ന് വോട്ടെണ്ണുന്നതിലേക്ക് കടന്നു.
advertisement
Summary: BJP leader VV Rajesh has been elected as the Mayor of Thiruvananthapuram Corporation. Rajesh secured 51 votes to win the election. Pattoor Radhakrishnan, who won as an independent candidate, cast his vote in favor of the BJP. Meanwhile, two Congress votes were declared invalid. The votes of Nandancode Councilor KR Cleetus and Venganoor Councilor S. Lathika were invalidated due to errors in their signatures. Sudheesh Kumar, who contested and won from Poundkadavu as a Congress rebel, abstained from the voting process.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
51 വോട്ടിൽ ബിജെപി തലസ്ഥാനം പിടിച്ചു; വിവി രാജേഷ് മേയർ; 2 കോൺഗ്രസ് വോട്ട് അസാധു
Next Article
advertisement
51 വോട്ടിൽ ബിജെപി തലസ്ഥാനം പിടിച്ചു; വിവി രാജേഷ് മേയർ; 2 കോൺഗ്രസ് വോട്ട് അസാധു
51 വോട്ടിൽ ബിജെപി തലസ്ഥാനം പിടിച്ചു; വിവി രാജേഷ് മേയർ; 2 കോൺഗ്രസ് വോട്ട് അസാധു
  • ബിജെപി നേതാവ് വി വി രാജേഷ് തിരുവനന്തപുരം കോർപറേഷൻ മേയറായി 51 വോട്ടുകൾ നേടി വിജയിച്ചു.

  • സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് വോട്ട് ചെയ്തു, കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധു.

  • പൗണ്ട്കടവ് കൗൺസിലർ സുധീഷ് കുമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു, ഒപ്പിടൽ പിഴവിൽ രണ്ട് വോട്ട് അസാധു.

View All
advertisement