മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവി; 'ഹാഫ്' ചിത്രീകരണം രാജസ്ഥാനിൽ

Last Updated:

വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം 100ഓളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്

ഹാഫ്
ഹാഫ്
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ 28 തിങ്കളാഴ്ച രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി, മോഹൻലാൽ ചിത്രമായ പ്രണയത്തിലൂടെ ഒരുപിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച ഫ്രാഗ്രനൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻ സജീവും, സജീവുമാണ് ചിത്രം നിർമ്മിക്കുന്നത്. മികച്ച വിജയവും, അഭിപ്രായവും നേടിയ 'ഗോളം' എന്ന ചിത്രത്തിൻ്റെ സംവിധായകനായ സംജാദാണ് സംവിധാനം.
അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ആൻ സജീവ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യയാണ് (ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം) നായിക. സുധീഷ്, മണികണ്ഠൻ (ബോയ്സ് ഫെയിം), ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജൻ തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
ഏതു ഭാഷക്കും, ദേശത്തിനും അനുയോജ്യമായ ഒരു യൂണിവേഴ്സൽ സബ്ജക്റ്റാണ് ചിത്രത്തിൻ്റേത്.
advertisement
ഒരു പാൻ ഇന്ത്യൻ ചിത്രമെന്നു വിളിക്കാവുന്ന സിനിമയിൽ, മലേഷ്യയിലെ പ്രശസ്തമായ വെരിട്രി യൂലിസ്മാനാണ് ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ. റെയ്ഡ് 2, ദിനൈറ്റ് കംസ് ഫോർ അസ് എന്നീ ചിത്രങ്ങൾക്ക് ആക്ഷൻ കോറിയോഗ്രാഫി നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി'. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ ചിത്രമായിരിക്കും എന്ന് നിർമാതാക്കൾ.
സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - മിഥുൻ മുകുന്ദ്, ഛായാഗ്രഹണം- അപ്പു പ്രഭാകർ, എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്, കലാസംവിധാനം- മോഹൻദാസ്, കോസ്ട്യൂം ഡിസൈൻ- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- നരസിംഹ സ്വാമി, സ്റ്റിൽസ് - സിനറ്റ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജേഷ് കുമാർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ജിബിൻ ജോയ്, പ്രൊഡക്ഷൻ മാനേജേഴ്സ് -സജയൻ ഉദിയൻകുളങ്ങര, സുജിത്; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻ എടക്കാട്, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി.
advertisement
വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം 100ഓളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്. നൂറു ദിവസത്തോളം ചിത്രീകരണം ജയ്സാൽമീറിലാണ്. യൂറോപ്യൻ രാജ്യങ്ങളിലാണ് പിന്നിടുള്ള പ്രധാന ചിത്രീകരണം. പത്തു ദിവസത്തോളമുള്ള ചിത്രീകരണം കേരളത്തിലുമുണ്ട്. പി.ആർ.ഒ.- വാഴൂർ ജോസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവി; 'ഹാഫ്' ചിത്രീകരണം രാജസ്ഥാനിൽ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement