ആൺ-പെൺ ദൈവങ്ങളുടെ പട്ടിക വേണം; സെൻസർ ബോർഡിന് മുന്നിൽ വിവരാവകാശ അപേക്ഷയുമായി ഹരീഷ് വാസുദേവൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
ദൈവങ്ങളുടെ പേര് പട്ടിക പ്രസിദ്ധീകരിക്കാൻ സെൻസർ ബോർഡ് മുൻകൈ എടുത്തില്ലെങ്കിൽ ലിസ്റ്റ് കിട്ടുമ്പോൾ ഞാൻ പ്രസിദ്ധീകരിക്കാമെന്നും ഹരീഷ് പറഞ്ഞു
എറണാകുളം: ജെ എസ് കെ സിനിമാ വിവാദങ്ങൾക്കിടെ സെൻസർ ബോർഡിനോട് ദൈവങ്ങളുടെ പട്ടിക നൽകാനുള്ള ആവശ്യമുന്നയിച്ച് വിവരാവകാശ അപേക്ഷ. ആൺ-പെൺ ദൈവങ്ങളുടെ പട്ടിക വേണമെന്ന ആവശ്യമാണ് ഇന്നയിച്ചത്. അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് വിവരാവകാശ അപേക്ഷ നല്‍കിയത്. തന്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് പേരിടുമ്പോൾ ജാഗ്രത പുലർത്തുന്നതിന് വേണ്ടിയാണ് പട്ടിക ആവശ്യപ്പെട്ടതെന്നും ഹരീഷ് വ്യക്തമാക്കി.
ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ വെബ്സൈറ്റിൽ ദൈവങ്ങളുടെ പേര് പട്ടിക കാണാത്തത് കൊണ്ട് മാത്രമാണ് അപേക്ഷ കൊടുക്കേണ്ടി വന്നത്. പൊതുതാൽപ്പര്യം മുൻനിർത്തി ദൈവങ്ങളുടെ പേര് പട്ടിക പ്രസിദ്ധീകരിക്കാൻ ബോർഡ് മുൻകൈ എടുത്തില്ലെങ്കിൽ ലിസ്റ്റ് കിട്ടുമ്പോൾ ഞാൻ പ്രസിദ്ധീകരിക്കാമെന്നും ഹരീഷ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ ഇന്നാണ് വ്യക്തത വരുന്നത്. ഇതിനിടെയാണ് രസകരമായ ആവശ്യവുമായി ഹരീഷ് വാസുദേവന്‍ രംഗത്തെത്തിയിരിക്കുന്നത്. ജാനകി എന്നത് ദൈവത്തിന്റെ പേരാണെന്നാണ് സെൻസർ ബോർഡിന്റെ വാദം. ആ നിഗമനത്തിലേയ്ക്ക് സെൻസർ ബോർഡ് എത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഉറവിടം വ്യക്തമാക്കണമെന്നും ഹരീഷിന്റെ ആവശ്യം.
advertisement
അതേസമയം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പുതിയ പതിപ്പ് വെള്ളിയാഴ്ച റീസെൻസറിങ്ങിന് സമർപ്പിക്കാനാണ് സാധ്യത. വ്യാഴാഴ്ച വൈകീട്ട് തന്നെ സെൻസർ ബോർഡിന്റെ ആവശ്യപ്രകാരമുള്ള റീ എഡിറ്റും പൂർത്തിയാക്കിയിരുന്നു. രാവിലെ പത്തോടെ ചിത്രം സെൻസറിങ്ങിനായി കൈമാറും. ചിത്രത്തിന്റെ പേര് മാറ്റാൻ തയ്യാറാണെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. പുതിയ പതിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
July 11, 2025 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആൺ-പെൺ ദൈവങ്ങളുടെ പട്ടിക വേണം; സെൻസർ ബോർഡിന് മുന്നിൽ വിവരാവകാശ അപേക്ഷയുമായി ഹരീഷ് വാസുദേവൻ