Mallika Sukumaran | 'ശെടാ, എല്ലാം പാരയാണല്ലോ നമുക്ക്'; ഹിന്ദി ഭൂമിയിൽ നിന്നും സുപ്രിയ മരുമകളായി വന്ന രസവുമായി മല്ലിക സുകുമാരൻ
- Published by:meera_57
- news18-malayalam
Last Updated:
പാലക്കാട് സ്വദേശിയും, മുംബൈ മലയാളിയും, മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോനാണ് പൃഥ്വിരാജിന്റെ പങ്കാളി
ഒരു വലിയ താരകുടുംബത്തിന്റെ താരമാതാവാണ് മല്ലികാ സുകുമാരൻ (Mallika Sukumaran). കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ നടൻ പൃഥ്വിരാജിന്റെ മകൾ അലംകൃത വരെ സിനിമയിൽ എത്തിക്കഴിഞ്ഞു. മലയാള സിനിമയിൽ വലുതും ചെറുതുമായ ചുമതലകളിൽ കുടുംബത്തിന് മൂന്നു തലമുറകൾ. മൂത്തമകനായ ഇന്ദ്രജിത്ത് തന്റെ പങ്കാളിയെ കണ്ടെത്തിയതും അഭിനയ ലോകത്തുനിന്ന് തന്നെ. പൂർണിമ മോഹനുമായി ഇന്ദ്രജിത്ത് പ്രണയത്തിലാവുന്നത് മല്ലിക സുകുമാരന്റെ ഒപ്പം ഒരു സീരിയലിൽ അവർ വേഷമിടുന്ന കാലത്തിലാണ്. തന്റെ മനസ്സിലെ ഇഷ്ടം കണ്ടെത്തിയത് മറ്റാരുമായിരുന്നില്ല, അമ്മ മല്ലിക സുകുമാരൻ തന്നെയായിരുന്നു. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ ഇന്ദ്രജിത്ത് ഭർത്താവായി, കുടുംബനാഥനായി മാറി
advertisement
ദമ്പതികൾക്ക് രണ്ടു മക്കൾ പ്രാർത്ഥനയുംൽ നക്ഷത്രയും. എന്നാൽ രണ്ടാമത്തെ മകനായ പൃഥ്വിരാജ് സുകുമാരൻ തന്റെ പങ്കാളിയെ കണ്ടെത്തിയത് മാധ്യമ മേഖലയിൽ നിന്നായിരുന്നു. ഇംഗ്ലീഷ് ദൃശ്യമാധ്യമപ്രവർത്തകയായ സുപ്രിയാ മേനോൻ പൃഥ്വിരാജിന്റെ ഭാര്യയായി മാറി. പാലക്കാട്ടെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് സുപ്രിയ മേനോൻ. എങ്ങനെ നോക്കിയാലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന കുടുംബമാണ് മല്ലികയുടെയും സുകുമാരന്റെയും. സിനിമയിൽ വരുന്നതിനു മുൻപ് സുകുമാരൻ ഇംഗ്ലീഷ് ഭാഷാ പ്രൊഫസർ ആയിരുന്നു (തുടർന്ന് വായിക്കുക)
advertisement
ദമ്പതികൾക്ക് രണ്ടു മക്കൾ പ്രാർത്ഥനയും നക്ഷത്രയും. എന്നാൽ രണ്ടാമത്തെ മകനായ പൃഥ്വിരാജ് സുകുമാരൻ തന്റെ പങ്കാളിയെ കണ്ടെത്തിയത് മാധ്യമ മേഖലയിൽ നിന്നായിരുന്നു. ഇംഗ്ലീഷ് ദൃശ്യമാധ്യമപ്രവർത്തകയായ സുപ്രിയാ മേനോൻ പൃഥ്വിരാജിന്റെ ഭാര്യയായി മാറി. പാലക്കാട്ടെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് സുപ്രിയ മേനോൻ. എങ്ങനെ നോക്കിയാലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന കുടുംബമാണ് മല്ലികയുടെയും സുകുമാരന്റെയും. സിനിമയിൽ വരുന്നതിനു മുൻപ് സുകുമാരൻ ഇംഗ്ലീഷ് ഭാഷാ പ്രൊഫസർ ആയിരുന്നു
advertisement
പിതാവിന്റെ ഭാഷാപ്രാവീണ്യം മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനും പകർന്നു കിട്ടിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലെ മികവ് അവരുടെ മരുമക്കൾക്കും കിട്ടി എന്നത് തീർത്തും യാദൃശ്ചികം. നല്ലനിലയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയുന്നയാളാണ് മൂത്ത മരുമകളായ പൂർണിമ. ഇംഗ്ലീഷ് മാധ്യമ പ്രവർത്തകയായ സുപ്രിയയുടെ കാര്യം പറയേണ്ടതില്ലല്ലോ. രണ്ടുപേരുടെയും മക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവരും ഇംഗ്ലീഷ് ഭാഷയിൽ വളരെയേറെ പ്രാവീണ്യമുള്ളവരാണ്
advertisement
വീണ മുകുന്ദന് നൽകിയ ഒരു അഭിമുഖത്തിൽ വലിയ സുകുമാരനോട് മക്കളുടെ ഇംഗ്ലീഷിനൊപ്പം എങ്ങനെയാണ് പിടിച്ചുനിൽക്കുന്നത് എന്ന ഒരു ചോദ്യം ഉണ്ടായി. അവരുടെ ഒപ്പം എത്താൻ തനിക്ക് സാധിക്കില്ല എന്ന് മല്ലിക വ്യക്തമാക്കി. നല്ല നിലയിൽ കോളേജ് വിദ്യാഭ്യാസം കിട്ടിയ നടി കൂടിയാണ് മല്ലികാ സുകുമാരൻ. ഇംഗ്ളീഷിൽ കില്ലാഡി അല്ലെങ്കിലും, ഹിന്ദിയുടെ കാര്യത്തിൽ വിട്ടുകൊടുക്കാൻ മല്ലിക തയ്യാറായിരുന്നില്ല. മക്കൾ കേൾക്കുമെന്ന് ഉറപ്പായി കഴിഞ്ഞാൽ മല്ലിക ഫോണിൽ ആരെങ്കിലുമായി ഹിന്ദിയിൽ കുറച്ചു കാര്യങ്ങൾ സംസാരിക്കും. അപ്പുറത്ത് മാറിനിൽക്കുന്ന മക്കളായ ഇന്ദ്രജിത്തും പൃഥ്വിയും കേൾക്കുന്നുണ്ട് എന്നൊരു ധാരണ അപ്പോൾ അമ്മ മല്ലികയുടെ മനസ്സിൽ ഉണ്ടാവും. അവിടേയ്ക്കാണ് മരുമകളായ സുപ്രിയ മേനോന്റെ കടന്നുവരവ്
advertisement
ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും അമ്മയുടെ ഹിന്ദി കൊണ്ട് മലർത്തിയടിക്കാം എന്ന് കരുതിയിരുന്ന അമ്മ മല്ലിക സുകുമാരന് മരുമകൾ സുപ്രിയ മേനോന്റെ കടന്നുവരവ് ഒരു ചെറിയ വെല്ലുവിളിയായി. മുംബൈയിൽ പഠിച്ചവളർന്ന മലയാളിയാണ് സുപ്രിയ. അനായാസേന ഹിന്ദി കൈകാര്യം ചെയ്യാൻ സുപ്രിയക്ക് അറിയാം. അമ്മ പറയുന്ന ഹിന്ദിയിൽ വല്ല തെറ്റും കടന്നുകൂടിയാൽ അതും ഒരുപക്ഷേ ചിലപ്പോൾ സുപ്രിയ കണ്ടെത്തിയേക്കും. അതായിരിക്കും ഒരല്പം വെല്ലുവിളിയായി തോന്നിയത്. 'ശെടാ, എല്ലാം പാരയാണല്ലോ നമുക്ക്' എന്ന ചിന്തയാണ് അപ്പോൾ മനസ്സിൽ തോന്നിയത് എന്ന് മല്ലിക സുകുമാരൻ