• HOME
  • »
  • NEWS
  • »
  • film
  • »
  • 15 ദിവസം ഫ്രീസർ മുറിയിൽ ഷൂട്ടിങ്; മൈനസ് മൂന്ന് ഡിഗ്രിയിൽ തണുത്തുവിറച്ചുള്ള ഹെലന്റെ ചിത്രീകരണം; അന്ന ബെൻ പറയുന്നു

15 ദിവസം ഫ്രീസർ മുറിയിൽ ഷൂട്ടിങ്; മൈനസ് മൂന്ന് ഡിഗ്രിയിൽ തണുത്തുവിറച്ചുള്ള ഹെലന്റെ ചിത്രീകരണം; അന്ന ബെൻ പറയുന്നു

ചോരയുറഞ്ഞുപോകുന്ന ഫ്രീസർ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. അടച്ചിട്ട മുറിയിൽ ഫ്രീസർ സെറ്റ് ചെയ്തായിരുന്നു ഹെലന്റെ ചിത്രീകരണം. ഷൂട്ടിങ് അനുഭവത്തെ കുറിച്ച് അന്ന ബെൻ ന്യൂസ് 18നോട് പറയുന്നു....

  • Share this:
    കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം അന്ന ബെൻ നായികയാകുന്ന ചിത്രമാണ് ഹെലൻ. ബോൾഡ് ആയ ടൈറ്റിൽ കഥാപാത്രം പ്രേക്ഷകർ സ്വീകരിച്ച സന്തോഷത്തിൽ ആണ് അന്ന ബെൻ.
    ചിക്കൻ ഹബ്ബിലെ ഫ്രീസറിൽ അകപ്പെട്ടു പോകുന്ന പെൺകുട്ടിയുടെ സർവൈവൽ കഥ ആണ് ഹെലൻ.
    ചോരയുറഞ്ഞുപോകുന്ന ഫ്രീസർ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.

    അടച്ചിട്ട മുറിയിൽ ഫ്രീസർ സെറ്റ് ചെയ്തായിരുന്നു ഹെലന്റെ ചിത്രീകരണം. -3° തണുപ്പിൽ 15 ദിവത്തോളം നീണ്ടു നിന്നു ഫ്രീസർ റൂമിലെ ഷൂട്ടിങിനെ കുറിച്ച് അന്ന പറയുന്നത് ഇങ്ങനെ.

    "ശാരീരികമായി ഏറെ പ്രയാസം നേരിട്ടിരുന്നു. ചിലപ്പോഴൊക്കെ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നു. ശരീരം മരവിച്ചു ഇരിക്കുബോൾ വൈകാരിക രംഗങ്ങൾ ചെയ്യുക ഏറെ ബുദ്ധിമുട്ടായിരുന്നു. ഡിഓപിയും സംവിധായകനും അടക്കം ലിമിറ്റഡ് ക്രൂ മാത്രമായിരുന്നു അടച്ചിട്ട ഫ്രീസർ റൂമിൽ ഉണ്ടായിരുന്നത്." പക്ഷെ അവർക്ക് ഒക്കെ ജാക്കറ്റ് അടക്കം തണുപ്പിനെ പ്രധിരോധിക്കാൻ ഉള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നെന്ന് ചെറിയ അസൂയയോടെ അന്ന പറയുന്നു.

    Also Read- Helen movie review: ശീതക്കാറ്റിൽ മരവിക്കാതെ ഹെലൻ

    ഹെലൻ ആകാൻ ചെറുതല്ലാത്ത തയ്യാറെടുപ്പുകളും നടത്തിയിരുന്നു അന്ന. മാനസികം ആയുള്ള തയാറെടുപ്പായിരുന്നു പ്രധാനം. ഡോക്ടറുടെ നിർദേശവും സ്വീകരിച്ചിരുന്നു. ഭക്ഷണ ക്രമീകരണങ്ങളിലടക്കം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശരീരോഷ്മാവ് നിലനിർത്താൻ ഇടയ്ക്ക് ഇടയ്ക്ക് ചൂട് വെള്ളം കുടിയ്ക്കുക പതിവാക്കി. കൊടും തണുപ്പിൽ ശരീരത്തിന്റെ ചൂട് ക്രമാതീതമായി താഴ്ന്നു പോകുന്ന ഹൈപ്പോതെർമിയ എന്ന അവസ്ഥയിലേക്ക് പോകാതെ ശ്രദ്ധിക്കണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു.

    നമ്മുടെ ശരീരത്തിലെ സാധാരണ താപനില 36.9° സെൽഷ്യസ് ആണ്. ഈ ചൂടിൽ നിന്നും കുറയുകയോ കൂടുകയോ ചെയ്യുമ്പോൾ പല ബുദ്ധിമുട്ടുകളും അനുഭവപെടാറുണ്ട്. ഫ്രീസറിനു പുറത്ത് പ്രത്യേകം സെറ്റ് ചെയ്ത എ സി റൂമിൽ ആയിരുന്നു ഷൂട്ടിങ് ഇടവേളകളിൽ കഴിഞ്ഞിരുന്നത്.

     
    First published: