Honey Rose: 'ആ വ്യക്തി'യിൽ നിന്നും ഇനി മോശം അനുഭവമുണ്ടായാൽ പരാതി നൽകും; ഹണി റോസ്

Last Updated:

ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ തന്ന അപമാനിച്ച ആ വ്യക്തിയിൽ നിന്നും ഇനി ഒരു മോശം അനുഭവം ഉണ്ടായാൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ഹണി റോസ് വ്യക്തമാക്കി

News18
News18
തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ പ്രതികരിച്ച് ഹണി റോസ്. ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ തന്ന അപമാനിച്ച ആ വ്യക്തിയിൽ നിന്നും ഇനി ഒരു മോശം അനുഭവം ഉണ്ടായാൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ഹണി റോസ് വ്യക്തമാക്കി. അയാളിൽ നിന്നും മോശം പ്രയോ​ഗം ഉണ്ടായ ദിവസം തന്നെ തന്റെ മാതാപിതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും പരിപാടി സംഘടിപ്പിച്ച സംഘാടകരേയും വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും ഹണി റോസ് പറഞ്ഞു. ന്യൂസ് 18 നോടായിരുന്നു നടിയുടെ പ്രതികരണം.
ഈ സംഭവത്തിൽ പ്രതികരിച്ചില്ലെങ്കിൽ അത് സമൂഹത്തിന് നൽകുന്ന തെറ്റായ സന്ദേശമാകുമെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് നിയമനടപടിയുമായി മുന്നോട്ടുപോയതെന്നും ഹണി റോസ് വ്യക്തമാക്കി. നിലവിൽ 27 പേർക്ക് എതിരെയാണ് പരാതി നൽകിയിട്ടുള്ളത്. വീട്ടിലിരുന്ന് ഇത്തരത്തിൽ മോശമായ കമന്റുകൾ ഇടുന്ന ആളുകൾ ഇതൊരു ക്രൈം ആണെന്ന് മനസ്സിലാക്കാൻ വേണ്ടിയുള്ള ഒരു ബോധവൽക്കരണത്തിന്റെ ഭാഗമായി കൂടിയാണ് താൻ പരാതി നൽകിയതെന്നും ഹണി റോസ് പ്രതികരിച്ചു.
ALSO READ: ഇന്ത്യൻ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ചിട്ടില്ല; സ്ത്രീകൾക്കായി യുദ്ധം പ്രഖ്യാപിക്കുന്നു: ഹണി റോസ്
അതേസമയം അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാർക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് താരം. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദി അല്ലെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Honey Rose: 'ആ വ്യക്തി'യിൽ നിന്നും ഇനി മോശം അനുഭവമുണ്ടായാൽ പരാതി നൽകും; ഹണി റോസ്
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement