Jayaram | 'ആശകൾ ആയിരം' ഷൂട്ടിംഗ് സെറ്റിൽ കാന്താരയുടെ വിജയം ആഘോഷിച്ച്‌ ജയറാം

Last Updated:

ആഘോഷത്തിൽ ഋഷഭ് ഷെട്ടി വീഡിയോ കോളിൽ ലൈവായി എത്തി. റിലീസായ എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടി മുന്നേറുകയാണ് 'കാന്താര'

'കാന്താര' വിജയാഘോഷത്തിൽ ജയറാം
'കാന്താര' വിജയാഘോഷത്തിൽ ജയറാം
വിജയദശമി ദിനത്തിൽ ലോകവ്യാപകമായി റിലീസ് ആയ കാന്താരയുടെ (Kantara: Chapter 1) വിജയം ആഘോഷിച്ച്‌ ജയറാം (Jayaram). ഋഷഭ് ഷെട്ടി ഒരുക്കിയ കാന്താരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയറാം ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്ന സിനിമയുടെ വിജയാഘോഷം കൊച്ചി കളമശേരിയിലെ 'ആശകൾ ആയിരം' സെറ്റിൽ കാളിദാസ് ജയറാമിനും ചിത്രത്തിലെ സഹപ്രവർത്തകർക്കും ഒപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ആഘോഷത്തിൽ ഋഷഭ് ഷെട്ടി വീഡിയോ കോളിൽ ലൈവായി എത്തി. റിലീസായ എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടി മുന്നേറുകയാണ് 'കാന്താര'.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ നാല്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. 'ഒരു വടക്കൻ സെൽഫി' എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി.
advertisement
ആശകൾ ആയിരം ചിത്രത്തിൽ ജയറാം, കാളിദാസ് ജയറാം, ആശാ ശരത്, ഇഷാനി, ആനന്ദ് മന്മദൻ, ഷിൻഷാ തുടങ്ങിയ താരങ്ങളും മറ്റു യുവപ്രതിഭകളും അണിനിരക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്.
ഡി.ഒ.പി. : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ് ഡിസൈനർ: ബാദുഷാ എൻ.എം., കഥ, തിരക്കഥ : അരവിന്ദ് രാജേന്ദ്രൻ, ജൂഡ് ആന്റണി ജോസഫ്, എഡിറ്റർ : ഷഫീഖ് പി.വി., മ്യൂസിക് : സനൽ ദേവ്, ആർട്ട് : നിമേഷ് താനൂർ, കോസ്റ്റ്യൂം : അരുൺ മനോഹർ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്,സ്റ്റിൽസ് : ലെബിസൺ ഗോപി, പി.ആർ.ഒ. : പ്രതീഷ് ശേഖർ.
advertisement
Summary: Actor Jayaram, who showcased a spellbinding performance in 'Kantara-Chapter 1', celebrated the success on the sets of the Malayalam movie Aashakal Aayiram. The Rishabh Shetty directorial has opened to grand reviews and opinion
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Jayaram | 'ആശകൾ ആയിരം' ഷൂട്ടിംഗ് സെറ്റിൽ കാന്താരയുടെ വിജയം ആഘോഷിച്ച്‌ ജയറാം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement