കമല്‍ഹാസന്‍റെ കണ്ണുനനയിച്ച് വടിവേലുവിന്‍റെ 'രാസാക്കണ്ണ്' ; വൈറല്‍ വീഡിയോ
- Published by:Arun krishna
- news18-malayalam
Last Updated:
വടിവേലുവിന്‍റെ ആലാപനം കേട്ട് വികാരഭരിതനാകുന്ന കമല്‍ഹാസന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പരിയേറും പെരുമാളിനും കര്‍ണനും ശേഷം മാരിശെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാമന്നന്‍’. ഉദയ്നിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണിത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വടിവേലു ഒരു മുഴുനീള കഥാപാത്രമായി എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി മാമന്നനുണ്ട്.
എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം ഈ അടുത്ത് നടന്നിരുന്നു. സിനിമയില്‍ യുഗഭാരതി എഴുതി എ.ആര്‍ റഹ്മാന്‍ ഈണമിട്ട് വടിവേലു ആലപിച്ച ‘രാസാക്കണ്ണ്’ എന്ന് തുടങ്ങുന്ന ഗാനം ഓഡിയോ ലോഞ്ച് വേദിയില്‍ ഇരുവരും ചേര്‍ന്ന് പാടിയിരുന്നു.
വടിവേലുവിന്‍റെ ഹൃദയംകവരുന്ന ശബ്ദത്തിലുള്ള തമിഴ് നാടന്‍പാട്ട് ശൈലിയുടെ ഗാനം ഏവരുടെയും മനസ് നിറക്കുകയും ചെയ്തു. വടിവേലുവിന്‍റെ പാട്ട് കേട്ട് കണ്ണുനിറഞ്ഞവരുടെ കൂട്ടത്തില്‍ സാക്ഷാല്‍ കമല്‍ഹാസനും ഉണ്ട്. വടിവേലുവിന്‍റെ ആലാപനം കേട്ട് വികാരഭരിതനാകുന്ന കമല്‍ഹാസന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
advertisement
Highlight of the day 🤩 !!! @arrahman #Vadivelu #MAAMANNANpic.twitter.com/0QiF6t5VfY
— A.R.Rahman News (@ARRahman_News) June 1, 2023
നേരത്തേ സംവിധായകൻ മാരി സെൽവരാജിനൊപ്പം ‘മാമന്നൻ’ സിനിമ കണ്ടിരുന്ന കമല്‍ഹാസന്‍ ഓഡിയോ ലോഞ്ച് വേദിയിൽവെച്ച് ചിത്രത്തെയും സംവിധായകനേയും പുകഴ്ത്തി സംസാരിക്കുകയും ചെയ്തു . കോടിക്കണക്കായ ജനങ്ങളുടെ ശബ്ദം ഈ ചിത്രത്തിലൂടെ പുറംലോകമറിയും എന്നായിരുന്നു ഉലകനായകന്റെ വാക്കുകൾ.
advertisement
കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ ഉദയ് നിധി സ്റ്റാലിനും ഫഹദ് ഫാസിലും വടിവേലുവിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിലവില്‍ തമിഴ്നാട് മന്ത്രിസഭയിലെ അംഗമായ ഉദയ് നിധി സ്റ്റാലിന്‍ മാമന്നന് ശേഷം സിനിമയില്‍ നിന്ന് താല്‍ക്കാലികമായി ഇടവേള എടുക്കുന്നു എന്നാണ് വിവരം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 03, 2023 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കമല്‍ഹാസന്‍റെ കണ്ണുനനയിച്ച് വടിവേലുവിന്‍റെ 'രാസാക്കണ്ണ്' ; വൈറല്‍ വീഡിയോ