പ്ലാന്റർ സാമുവൽ ഉമ്മന്റെ അപകടമരണം കൊലപാതകമോ? സീ5 ൽ ക്രൈം ത്രില്ലർ സീരീസ് ഓഗസ്റ്റ് 29 മുതൽ

Last Updated:

ആറ് എപ്പിസോഡുകളുള്ള ഒരു നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസിൽ നിരവധി കഥാപാത്രങ്ങൾ അണിനിരക്കുന്നു

കമ്മട്ടം
കമ്മട്ടം
ഷാൻ തുളസീധരൻ സംവിധാനം ചെയ്ത്, സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് 'കമ്മട്ടം' (Kammattam) ഓഗസ്റ്റ് 29 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു. മലയാളത്തിൽ ZEE5 അവതരിപ്പിക്കുന്ന ആദ്യ ഒറിജിനൽ വെബ് സീരീസായ ‘കമ്മട്ടം’, 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
ആറ് എപ്പിസോഡുകളുള്ള ഒരു നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസിൽ നിരവധി കഥാപാത്രങ്ങൾ അണിനിരക്കുന്നു. സുദേവ് നായർ, ജിൻസ്, ജിയോ ബേബി, അജയ് വാസുദേവ്, അഖിൽ കാവളയൂർ, അരുണ്‍ സോള്‍, ശ്രീരേഖ, ജോര്‍ഡി പൂഞ്ഞാർ എന്നിവരുടെ ശക്തമായ അഭിനയ പ്രകടനങ്ങൾ വെബ് സീരീസിൽ കാണാം.
പ്ലാന്റർ സാമുവൽ ഉമ്മൻ എന്ന കഥാപാത്രം ഒരു വാഹനാപകടത്തിൽ മരിക്കുന്നതും, ആ മരണം കൊലപാതകം ആണെന്ന് പോലീസ് കണ്ടെത്തുകയും, അതിനെ ചുറ്റിപറ്റിയുള്ള അനേഷണവുമാണ് വെബ് സീരീസിന്റെ ഹൈലൈറ്റ്.
advertisement
തൃശ്ശൂരിലുണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ ക്രൈം ത്രില്ലർ വെബ് സീരീസാണ് ‘കമ്മട്ടം'. ആദ്യമായാണ് ZEE5 നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരു വെബ് സീരീസ് മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
‘കമ്മട്ടം’ മലയാളത്തിന്റെ ആദ്യ ക്രൈം ത്രില്ലർ വെബ് സീരീസ് ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി. സേവ്യർ പറഞ്ഞു.
advertisement
ZEE5 ആദ്യമായി ഒരുക്കുന്ന ഒരു മലയാളം സീരീസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സുദേവ് നായർ കൂട്ടിച്ചേർത്തു. 'കമ്മട്ടം' പ്രേക്ഷകർക്ക് മികച്ച ഒരു ത്രില്ലിങ് ഇമോഷണൽ ഫീൽ സമ്മാനിക്കുമെന്ന് ഉറപ്പാണ്. 'കമ്മട്ടം' എന്ന സീരീസ് ഒരു ലളിതമായ ചിന്തയിൽ നിന്ന് വന്ന പ്ലോട്ട് ആണ്. അത് ഇത്രയും മനോഹരമാക്കിയത് അതിൽ പ്രവർത്തിച്ച ഓരോ വ്യക്തികളും, ഓരോ ഡിപ്പാർട്മെന്റുമാണ്. ആഗോള തലത്തിൽ മികച്ച ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ZEE5-ൽ ചിത്രം റിലീസാകുന്നതിൽ അതിയായ സന്തോഷമുമുണ്ടെന്ന് സംവിധായകൻ ഷാൻ കൂട്ടിച്ചേർത്തു.
advertisement
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ക്രൈം ത്രില്ലർ വെബ് സീരീസ് എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്ന 'കമ്മട്ടം' ZEE5-ൽ ഓഗസ്റ്റ് 29 മുതൽ സ്ട്രീമിങ് ആരംഭിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്ലാന്റർ സാമുവൽ ഉമ്മന്റെ അപകടമരണം കൊലപാതകമോ? സീ5 ൽ ക്രൈം ത്രില്ലർ സീരീസ് ഓഗസ്റ്റ് 29 മുതൽ
Next Article
advertisement
തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം പൂർത്തിയായി;ആകെ സ്ഥാനാർഥികൾ 1,08,580; സൂക്ഷ്മ പരിശോധന ശനിയാഴ്ച
തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം പൂർത്തിയായി;ആകെ സ്ഥാനാർഥികൾ 1,08,580; സൂക്ഷ്മ പരിശോധന ശനിയാഴ്ച
  • മലപ്പുറത്ത് 19,959 പത്രികകൾ സമർപ്പിച്ച് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചു.

  • തദ്ദേശ തിരഞ്ഞെടുപ്പിൽ 1,64,427 പത്രികകൾ സമർപ്പിച്ചപ്പോൾ 1,08,580 സ്ഥാനാർത്ഥികളാണ് ആകെ.

  • തദ്ദേശ തിരഞ്ഞെടുപ്പിൽ 57,227 വനിതകളും 51,352 പുരുഷന്മാരും ഒരു ട്രാൻസ് ജെൻഡറും മത്സരിക്കുന്നു.

View All
advertisement