'വലിയ വ്യക്തിത്വങ്ങൾക്ക് ഒപ്പം വേദി പങ്കിടാൻ ഈ നടിക്ക് എന്തു യോഗ്യത'; പ്രിയ വാര്യർക്കെതിരെ കന്നഡ നടൻ
Last Updated:
പ്രിയ വാര്യർക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
നടി പ്രിയ വാര്യർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കന്നഡ നടൻ ജഗ്ഗേഷ്. കഴിഞ്ഞയിടെ ബംഗലൂരുവിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ പ്രിയ വാര്യരും അതിഥിയായി എത്തിയിരുന്നു. കലാരംഗത്തു നിന്നും സാംസ്കാരിക രംഗത്തു നിന്നുമുള്ള നിരവധി പ്രമുഖർക്കൊപ്പം ആയിരുന്നു പ്രിയ വേദി പങ്കിട്ടത്. ഇതാണ്, ജഗ്ഗേഷിനെ ചൊടിപ്പിച്ചത്.
ഈ യുവനടി അവിടെ വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടെന്നും ഇവരിൽ നിന്ന് രാജ്യത്തിന് ഒരു സംഭാവനയും ഇല്ലെന്നായിരുന്നു ജഗ്ഗേഷിന്‍റെ വിമർശനം. എന്നാൽ, പ്രിയ വാര്യർക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
'ഈ നടി എഴുത്തുകാരിയല്ല, സ്വാതന്ത്ര്യ സമര സേനാനിയുമല്ല. നൂറിലധികം സിനിമകളിൽ അഭിനയിച്ച നടിയല്ല, മദർ തെരേസയുമല്ല. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കി ശ്രദ്ധ നേടി പെൺകുട്ടിയാണ്. നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മലാനന്ദ സ്വാമിജിക്കുമൊപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. കണ്ണിറക്കുന്ന ഒരു പെൺകുട്ടിയെ മാതൃകയാക്കുന്നതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്.
advertisement
ചടങ്ങിൽ നിന്ന് താൻ വിട്ടു നിന്നിരുന്നെങ്കിൽ അത് ഈഗോ ആയി കണക്കാക്കുമായിരുന്നെന്നും ജഗ്ഗേഷ് പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 14, 2019 11:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'വലിയ വ്യക്തിത്വങ്ങൾക്ക് ഒപ്പം വേദി പങ്കിടാൻ ഈ നടിക്ക് എന്തു യോഗ്യത'; പ്രിയ വാര്യർക്കെതിരെ കന്നഡ നടൻ